മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം: വിദഗ്ധസമിതി അന്വേഷിക്കും

ചാലക്കുടി: ചാലക്കുടിപ്പുഴയിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത് വിദഗ്ധസമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ അടിയന്തര മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ തീരുമാനം. മലിനീകരണനിയന്ത്രണ ബോ൪ഡ് അംഗമായ പി.എ. തങ്കപ്പനെ ഒഴിവാക്കി സംസ്ഥാനതലത്തിലുള്ള ശാസ്ത്രസാങ്കേതിക വിദഗ്ധരും പൊലീസ് ഉദ്യോഗസ്ഥരും അടങ്ങിയ കമ്മിറ്റിയാണ് അന്വേഷിക്കേണ്ടത്. അന്തിമ തീരുമാനമെടുക്കാൻ യോഗം കലക്ടറെ ചുമതലപ്പെടുത്തി.
കലക്ട൪ യോഗത്തിൽ സംബന്ധിച്ചിരുന്നില്ല. കലക്ടറുടെ പ്രതിനിധിയായി ആ൪.ഡി.ഒ പി.ആ൪. ഭാ൪ഗവി, മലിനീകരണനിയന്ത്രണ ബോ൪ഡ് അംഗം പി.എ. തങ്കപ്പൻ, നിറ്റ ജലാറ്റിൻ കമ്പനി മാനേജ്മെൻറ് പ്രതിനിധി, ഡി.എം.ഒ ഡോ. രാജി, എം.എൽ.എമാരായ ടി.എൻ. പ്രതാപൻ, ബി.ഡി. ദേവസി, കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ഫ്രാൻസിസ്, വൈസ് പ്രസിഡൻറ് തോമസ് കണ്ണനത്ത്, പ്രതിപക്ഷനേതാവ് പി.ഡി. പോൾസൺ, ആക്ഷൻ കമ്മിറ്റി പ്രവ൪ത്തക൪, ജനപ്രതിനിധികൾ, നാട്ടുകാ൪, കമ്പനി ട്രേഡ് യൂനിയൻ നേതാക്കൾ എന്നിവ൪  യോഗത്തിൽ പങ്കെടുത്തു. 
മലിനീകരണനിയന്ത്രണ ബോ൪ഡ് ഉദ്യോഗസ്ഥനോടും കമ്പനി അധികൃതരോടും ച൪ച്ചയിൽ പല ഘട്ടങ്ങളിലും ആക്ഷൻ കമ്മിറ്റി പ്രവ൪ത്തകരും എം.എൽ.എയും ജനപ്രതിനിധികളും വിയോജിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. കമ്പനിയുടെ മാലിന്യപൈപ്പ് പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് മലിനീകരണനിയന്ത്രണ ബോ൪ഡ് അംഗം തങ്കപ്പൻ സമ്മതിച്ചു. അവ പുഴയുടെ അടിയിലാണ്. മത്സ്യങ്ങൾ ചത്തതിനു കാരണം മനസ്സിലായില്ല. കമ്പനിയുടെ അകത്തു കയറി പരിശോധിച്ചാലേ മനസ്സിലാവു. പക്ഷേ പരിശോധിക്കാൻ കമ്പനി സമ്മതിച്ചില്ല. പുഴയിലെ ജലം പരിശോധനക്ക് എറണാകുളത്തെ ലാബിൽ അയച്ചിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോ൪ട്ട് കിട്ടുമെന്ന് അദ്ദേഹം അറിയിച്ചു.
കാടുകുറ്റി പഞ്ചായത്തിൻെറ അനുമതിയില്ലാതെയാണ് കമ്പനി പ്രവ൪ത്തിക്കുന്നതെന്ന് പ്രസിഡൻറ് ഡെയ്സി ഫ്രാൻസിസ് വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ ക്ളീൻ ചിറ്റ് പ്രകാരമാണ് ഹൈകോടതി കമ്പനിക്ക് പ്രവ൪ത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്. പഞ്ചായത്തിലെ വെള്ളം, മണ്ണ്, വായു എന്നിവ മുഴുവനും കമ്പനി മലിനമാക്കുകയാണ്. പുഴയിലെ മത്സ്യം പിടിക്കുന്നവ൪ കരാ൪ വരെ റദ്ദാക്കി. ഉടൻ കമ്പനിയുടെ മാലിന്യപൈപ്പുകൾ അടക്കണമെന്നും ഡെയ്സി ഫ്രാൻസിസ് പറഞ്ഞു. കമ്പനിയിൽ നിന്നുള്ള ദു൪ഗന്ധം കൊണ്ട്  ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് സ്ഥലവാസികൾ പറഞ്ഞു. 140 തൊഴിലാളികൾക്ക് വേണ്ടി നാട്ടുകാ൪ മുഴുവൻ സഹിക്കുകയാണെന്ന് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.
മലിനീകരണ നിയന്ത്രണ ബോ൪ഡ് ഉദ്യോഗസ്ഥ൪ ബാലിശമായ കാര്യങ്ങളാണ് പറയുന്നത്.  മോണിറ്ററിങ് കമ്മിറ്റി കൂടിയിട്ട് ഒന്നര വ൪ഷമായി. ഡിസംബ൪ ഏഴിന് കമ്പനിയിലെ ബയോഗ്യാസ് പ്ളാൻറ് പൊട്ടിത്തെറിച്ചതിനെത്തുട൪ന്ന് ഉണ്ടായ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ പറഞ്ഞ 14  കാര്യങ്ങൾ നടപ്പാക്കിയില്ല. അത് സമയബന്ധിതമായി നടപ്പാക്കണമെന്ന് കാടുകുറ്റി പഞ്ചായത്ത് പ്രതിപക്ഷനേതാവ് പോൾസൺ നി൪ദേശിച്ചു. 
മത്സ്യങ്ങൾ ചത്തുപൊങ്ങിയതിൻെറ യഥാ൪ഥകാരണം അന്വേഷിച്ചു കണ്ടെത്തണമെന്ന് കമ്പനിയിലെ യൂനിയൻ നേതാക്കളായ കൃഷ്ണൻകുട്ടി, വ൪ഗീസ്, ശശി എന്നിവ൪ ആവശ്യപ്പെട്ടു. നിറ്റ ജലാറ്റിൻ കമ്പനി ആരംഭിച്ചിട്ട് 35 വ൪ഷം കഴിഞ്ഞിട്ടും ഇതുവരെ പുഴയിൽ മത്സ്യങ്ങൾ പൊങ്ങിയിട്ടില്ലെന്ന് കമ്പനി അധികൃത൪ പറഞ്ഞു. ഔ് ലെറ്റുകൾ അടക്കാൻ കഴിയില്ല. കുറക്കാൻ മാത്രമെ പറ്റൂ. 
മാലിന്യം സംസ്കരിക്കാൻ ഇതുവരെ ഏഴുകോടി രൂപ കമ്പനി ചെലവഴിച്ചിട്ടുണ്ട്. നാട്ടുകാരുടെ എതി൪പ്പ് മൂലമാണ് ഔ്ലെറ്റ് പൈപ്പുകൾ സുതാര്യമായിസ്ഥാപിക്കാൻ കഴിയാതിരുന്നത്. ഏത് അന്വേഷണത്തോടും സഹകരിക്കാമെന്നും അവ൪ അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.