മഞ്ചേശ്വരം മണ്ഡലം സമഗ്ര വികസനത്തിന്‍െറ പാതയില്‍ -അബ്ദുറസാഖ് എം.എല്‍.എ

ജിദ്ദ: മഞ്ചേശ്വരം മണ്ഡലത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ മണ്ഡലത്തിൽ നി൪ണായക ക്ഷേമ പ്രവ൪ത്തനങ്ങൾക്ക് ആരംഭം കുറിച്ചതായി ഹ്രസ്വ സന്ദ൪ശനത്തിനായി സൗദിയിൽ എത്തിയ മണ്ഡലം എം.എൽ.എ. അബ്ദുറസാഖ് പറഞ്ഞു. കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിൻെറ ഭാഗമായി ആധുനിക ഫിഷിങ് ഹാ൪ബ൪, മണ്ഡലത്തിൽ ഉടനീളം റോഡുകളുടെ വികസനം, കുടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവക്ക് തുടക്കം കുറിച്ചു. കാസ൪ഗോഡ്  ജില്ലയിൽ പാസ്പോ൪ട്ട് വിതരണത്തിന് സോണൽ ഓഫീസ് ആരംഭിക്കുന്നതിനുള്ള പ്രവ൪ത്തനത്തിന് ഊന്നൽ നൽകുമെന്നും വാക്കിലുടെയല്ലാതെ പ്രവ൪ത്തനത്തിലുടെചരിത്രത്തിൻെറ താളുകളിൽ കുറിക്കപ്പെടുന്ന വികസനമാണ് നടത്തി കൊണ്ടിരിക്കുന്നതെന്നും  മണ്ഡലത്തിൻറെ സ൪വ പുരോഗതിയും പ്രാബല്യത്തിൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ഇബ്രാഹിം അടക്ക അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ട്രഷറൽ അൻവ൪ ചേരങ്കൈ ഉദ്ഘാടനം ചെയ്തു. നാഷണൽ കമ്മിറ്റി ഭാരവാഹികളായ രായിൻ കുട്ടി നീരാട്, കെ.വി ഗഫൂ൪, സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്ക൪ അരിമ്പ്ര, സി.കെ. ശക്കി൪, ഹസൻ ബത്തേരി, യുസുഫ് ഹാജി പടന്ന, കെ.എം. ഇ൪ഷാദ്, ഖാദ൪ ചെ൪ക്കള എന്നിവ൪ പ്രസംഗിച്ചു.  ഇസുദ്ദീൻ കുമ്പള, ഹമീദ് എഞ്ചിനീയ൪, അസീസ് കോടി, ബഷീ൪ ചിത്താരി എന്നിവ൪ എം.എൽ.എയെ ഹാരമണിയിച്ചു. റസാഖ് പാത്തു൪ ഖിറാഅത്ത് നടത്തി. അസീസ് ഉളുവാ൪ സ്വാഗതവും ബഷീ൪ ബയ്യാ൪ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.