‘സി.പി.എം വികസനത്തില്‍ ഇടങ്കോലിടുന്നു’

ജിദ്ദ: എം.എ യൂസുഫ് അലിയുടെ ബോൾഗാട്ടി, ലുലു പദ്ധതികളിൽ പുതിയ വികസന വിരുദ്ധ വാദങ്ങളുമായി മുന്നോട്ടു വന്ന സി.പി.എം നേതൃത്വം മുൻ കാലങ്ങളിലേതു പോലെ രാജ്യത്തിൻെറ വികസന കാര്യങ്ങളിൽ ഇടങ്കോലിടുന്ന സമീപനമാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്ന് ഒ.ഐ.സി.സി സനാഇയ്യ കമ്മിറ്റി സംഘടിപ്പിച്ച യോഗം അഭിപ്രായപ്പെട്ടു. നിതാഖാത്, ഹുറൂബ് വിഷയങ്ങളിൽ സൗദി ഭരണകൂടം കാണിച്ച കാരുണ്യം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ ഇന്ത്യക്കാരും ശ്രമിക്കണമെന്നും സമയ പരിധിക്കുള്ളിൽ രേഖകൾ ശരിയക്കാത്തവ൪ക്ക് കടുത്ത ശിക്ഷയാകും വരാൻ പോകുന്നതെന്നും യോഗത്തിൽ സംസാരിച്ചവ൪ അഭിപ്പ്രയപ്പെട്ടു.
ഒ.ഐ.സി.സി ഗ്ളോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത കെഎം. ശരീഫ് കുഞ്ഞിനും ജിദ്ദ പ്രസിഡൻറായി തെരഞ്ഞെടുത്ത അബ്ദുൽ മജീദ് നഹക്കും യോഗത്തിൽ സ്വീകരണം നൽകി. 
അഗസ്റ്റിൻ ബാബു അധ്യക്ഷത വഹിച്ചു. കെ.ടി.എ. മുനീ൪, റഷീദ് കൊളത്തറ, സക്കീ൪ ഹുസൈൻ എടവണ്ണ, അനിയൻ ജോ൪ജ്ജ്, രാജേന്ദ്രൻ മാസ്റ്റ൪, വേണു, ജയദേവൻ, സുരേഷ് പല്ലന എന്നിവ൪ സംസാരിച്ചു. സാബു തോമസ് സ്വാഗതവും രാജേഷ് പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.