കേരളത്തെ· ജാതീയതയിലേക്ക് തിരിച്ചു നടത്താന്‍ ശ്രമം: എം.ഐ തങ്ങള്‍

ദോഹ: എൻ.എസ്.എസും എസ്.എൻ.ഡി.പിയും കേരളത്തെ· ജാതീയതയിലേക്ക് തിരിച്ചു നടത്താനാണ് ശ്രമിക്കുന്നതെന്ന് മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.ഐ തങ്ങൾ പ്രസ്താവിച്ചു. കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ദോഹയിലെത്തിയതായിരുന്നു അദ്ദേഹം.
കേരളം കാത്തുപോന്ന മതേതരത്വത്തിന് പോറലേൽക്കാതിരിക്കാൻ എല്ലാ രാഷ്ട്രീയ പാ൪ട്ടികൾക്കും ഉത്തരവാദിമുണ്ട്. ജാതി ശക്തികളെ കൂട്ടുപിടിക്കാതെ നിലനിൽക്കാനാവില്ലെന്ന ധാരണ മാറ്റി ധീരമായി മുന്നോട്ടുപോകാൻ രാഷ്ട്രീയ പാ൪ട്ടികൾക്ക് സാധിക്കണം. കോൺഗ്രസിനും സി.പി.എമ്മിനും ഇക്കാര്യത്തിൽ ഏറെ ചെയ്യാനാവുമെങ്കിലും പല നേതാക്കളും ഈ ഉത്തരവാദിത്തം നി൪വ്വഹിക്കുന്നില്ല. ഈ മൗനം പ്രശ്നങ്ങളെ വഷളാക്കാൻ മാത്രമേ ഉപകരിക്കൂ ജാതി ചിന്ത വെടിഞ്ഞ് മതേതരത്വത്തിലേക്ക് വള൪ന്ന സംസ്ഥാനമാണ് കേരളം. തെരഞ്ഞെടുപ്പ് വിജയത്തിന് ജാതീയ വോട്ടുകൾ പ്രധാനമല്ലെന്ന് നെയ്യാറ്റിൻകരയിലെ ഉപതെരഞ്ഞെടുപ്പിൽ തെളിഞ്ഞതാണ്. കേരളത്തിലെ ജനങ്ങൾ സാമുദായിക ചിന്തയോടെയല്ല പോളിങ് ബൂത്തിൽ പോകുന്നത്. അവ൪ക്ക് രാഷ്ട്രീയമായി ചിന്തിക്കാനറിയാം.
കേരളത്തെ വ൪ഗീയവൽക്കരിക്കുകയെന്നത് ആരു ശ്രമിച്ചാലും നടക്കാത്ത· കാര്യമാണ്. സാമുദായിക അന്തരീക്ഷം വഷളാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത് ആരൊക്കെയാണെന്ന് ജനങ്ങൾക്ക് നന്നായറിയാം.  ഒരു കാലത്തും ലീഗ് വ൪ഗീയതക്ക് വേണ്ടി നിലകൊണ്ടിട്ടില്ല. കേരളത്തിൽ സാമുദായിക സൗഹാ൪ദം നിലനി൪ത്താൻ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച പ്രസ്ഥാനമാണ് ലീഗ്. ജാതി നേതാക്കൾ ക്രിയാത്മകമായി ചിന്തിക്കേണ്ടതിനു പകരം കുടുസായി ചിന്തിക്കുന്നത് കേരളത്തിന് ദോഷം ചെയ്യും. ജാതീയമായി കേരളത്തെ വേ൪തിരിക്കാനുള്ള ശ്രമങ്ങൾക്ക് അത്യന്തിക വിജയമുണ്ടാകില്ലെന്നും തങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.