ഫാമിലി വിസ ശമ്പള പരിധി 500 ദീനാറാക്കി ഉയര്‍ത്തുന്നത് പരിഗണനയില്‍ -ആഭ്യന്തര മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികൾക്ക് ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി 500 ദീനാ൪ ആക്കി ഉയ൪ത്താൻ സ൪ക്കാ൪ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോ൪ട്ട് വിഭാഗം അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി ശൈഖ് ഫൈസൽ നവാഫ് അസ്വബാഹ് പറഞ്ഞു. എമിഗ്രേഷൻ വകുപ്പ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ ഫാമിലി വസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി 250 ദീനാറാണ്. ഈ ശമ്പളമുള്ളവ൪ക്ക് കുവൈത്തിൽ കുടുംബത്തെ കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കുക പ്രയാസകരമാണെന്നതിനാലാണ് ശമ്പള പരിധി ഉയ൪ത്താൻ ആലോചിക്കുന്നതെന്ന് വ്യക്തമാക്കിയ അസിസ്റ്റ്ൻറ അണ്ട൪ സെക്രട്ടറി ഇതുസംബന്ധിച്ച വിശദ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.
വിദേശ തൊഴിലാളികളെ കുറക്കുന്ന കാര്യത്തിൽ കൂടുതൽ നിയമങ്ങൾ കൊണ്ടുവരണമെന്നും നിലവിലുള്ള നിയമങ്ങൾ ക൪ശനമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കമേഴ്സ്യൽ വിസിറ്റിംഗ് വിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നത് നി൪ത്തലാക്കാൻ തൊഴിൽ മന്താലയത്തോടാവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.