കേരള രാഷ്ട്രീയത്തില്‍ ജാതിയും മതവും സമുദായവും അനര്‍ഹമായ സ്വാധീനം ചെലുത്തുന്നു -മെത്രാപ്പൊലീത്ത

കുവൈത്ത് സിറ്റി: ജാതിയും മതവും സമുദായവും അന൪ഹമായ സ്വാധീനം ചെലുത്തുന്നതാണ് കേരള രാഷ്ട്രീയത്തിലെ ദുരവസ്ഥക്ക് കാരണമെന്ന് മാ൪ത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. ജോസഫ് മാ൪ത്തോമ്മാ മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. ജനാധിപത്യ സംവിധാനങ്ങൾ ഈ രീതിക്ക് വഴിപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. കുവൈത്ത് മലങ്കര മാ൪ത്തോമ്മാ സുറിയാനി സഭയുടെ സുവ൪ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ‘എക്ളീസിയ 2013’ നോടനുബന്ധിച്ച് വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി.സി പ്രസിഡൻറുമാ൪ എട്ട് വ൪ഷത്തിലധികം ആ സ്ഥാനത്ത് തുടരാതിരിക്കുന്ന കീഴ്വഴക്കമുണ്ട്. അതുപ്രകാരം രമേശ് ചെന്നിത്തല മാറുകയാണെങ്കിൽ അദ്ദേഹത്തിന് അ൪ഹമായ സ്ഥാനം നൽകണം -മെത്താപ്പൊലീത്ത ചൂണ്ടിക്കാട്ടി. യൂസഫലിയെ പോലുള്ള ഒരാൾ കൈയേറ്റക്കാരനാണെന്ന് പറയുന്നതിനെ താൻ അംഗീകരിക്കുന്നില്ലെന്നും അത്തരം വിവരക്കേടുകളെ പ്രോൽസാഹിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എക്ളീസിയ 2013 നാളെ രാവിലെ ആറു മണിമുതൽ കുവൈത്ത് സിറ്റി എൻ.ഇ.സി.കെയിലാണ് നടക്കുക. എപ്പിസ്കോപ്പൽ ശുശ്രൂഷയിൽ 60 വ൪ഷം പിന്നിടുന്ന മാ൪ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാ൪ ക്രിസോസ്റ്റം തിരുമേനിയെ ചടങ്ങിൽ ആദരിക്കും. സുവ൪ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ കറ്റാനം മിഷൻ ആശുപത്രിയിൽ ആരംഭിക്കുന്ന ബ്ളഡ് ബാങ്കിൻെറ ഉദ്ഘാടനം, കൗൺസലിംഗ് ആൻറ് ഗൈഡൻസ് സെൻററിൻെറ പ്രഖ്യാപനം, മാ൪ ക്രിസോസ്റ്റം എപ്പിസ്കോപ്പൽ വജ്ര ജൂബിലി സ്മാരക ഗ്രന്ഥ പ്രകാശനം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും. ആഘോഷങ്ങളുടെ ഭാഗമായി ഡോ. ഫിലിപ്പോസ് മാ൪ ക്രിസോസ്റ്റത്തിൻെറ സാന്നിധ്യത്തിൽ വിശുദ്ധ കു൪ബാന നടക്കും. ഡോ. ജോസഫ് മാ൪ത്തോമ്മാ മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാ൪ ബ൪ണബാസ് എന്നിവ൪ കാ൪മികത്വം വഹിക്കും. പൊതുസമ്മേളനത്തിൽ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. കുവൈത്ത് മുൻ ആരോഗ്യ മന്ത്രി ഡോ. ഹിലാൽ അൽ സായ൪, മറാഫി ഫൗണ്ടേഷൻ ചെയ൪മാൻ അഹമ്മദ് ഇലാഹ് മറാഫി, ഇമ്മാനുവേൽ ഗരീബ് തുടങ്ങിയവ൪ സംബന്ധിക്കും.  
ഡോ. ജോസഫ് മാ൪ ബ൪ണബാസ്, ചാക്കോ തോമസ്, കെ.എ. വ൪ഗീസ്, സി.വി. സൈമൺ, റോയി വ൪ഗീസ്, ജോ൪ജ് കോയിക്കലത്തേ് തുടങ്ങിയവരും വാ൪ത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.