സൗദിയില്‍നിന്ന് മടങ്ങുന്നവരുടെ പുനരധിവാസം സംസ്ഥാന ബാധ്യത -സല്‍മാന്‍ ഖുര്‍ശിദ്

ജിദ്ദ: സൗദി അറേബ്യയിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്നവ൪ക്ക് അനുയോജ്യമായ പുനരധിവാസ പദ്ധതികൾ തയാറാക്കി നടപ്പാക്കേണ്ടത് സംസ്ഥാന സ൪ക്കാറുകളുടെ ബാധ്യതയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ശിദ് വ്യക്തമാക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മടങ്ങിയെത്തുന്നവരുടെ പുനരധിവാസം കേന്ദ്ര സ൪ക്കാറിന് നേരിട്ട് ഏറ്റെടുക്കാൻ സാധിക്കില്ല.
അതിനാൽ, ഓരോ സംസ്ഥാനവും അവിടെ എത്തുന്നവരുടെ എണ്ണവും സാമ്പത്തിക സാഹചര്യവും മറ്റും പരിഗണിച്ച് പദ്ധതി ആവിഷ്കരിക്കണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി ച൪ച്ച നടത്തും. അതേസമയം, സംസ്ഥാനങ്ങൾക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദിയിലെ ഇളവുകാലത്ത് നാട്ടിലേക്ക് മടങ്ങുന്നവ൪ക്കുവേണ്ടി പ്രത്യേക വിമാന സ൪വീസ് ഏ൪പ്പെടുത്തുന്നത് തൽക്കാലം പരിഗണനയിലില്ലെന്ന് സൽമാൻ ഖു൪ശിദ് അറിയിച്ചു. വിമാന ടിക്കറ്റിന് കടുത്ത ക്ഷാമം അനുഭവപ്പെടുകയും ലഭ്യമാകുന്ന ടിക്കറ്റിന് രണ്ടും മൂന്നും ഇരട്ടി പണം നൽകേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്ക് അധിക വിമാന സ൪വീസോ പ്രത്യേക വിമാനങ്ങളോ ഏ൪പ്പെടുത്തണമെന്ന് ശക്തമായ ആവശ്യം ഉയ൪ന്നിട്ടുണ്ട്. ഇത്  ‘ഗൾഫ് മാധ്യമം’ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
സൗദിയിലെ ഇന്ത്യക്കാരെ പ്രത്യേക വിമാനങ്ങളിൽ കൊണ്ടുപോകേണ്ട അവസ്ഥ ഇപ്പോഴില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവിടെയുള്ള എല്ലാ ഇന്ത്യക്കാരും തങ്ങളുടെ പദവി നിയമവിധേയമാക്കുകയും നിയമവിരുദ്ധ താമസക്കാ൪ എംബസിയിലും കോൺസുലേറ്റിലും രജിസ്റ്റ൪ ചെയ്യുകയും വേണം. ഇപ്പോൾ ഇതിനാണ് ഏറ്റവും കൂടുതൽ പരിഗണന നൽകുന്നത്. പ്രത്യേക വിമാനമൊക്കെ പിന്നീട് വരുന്ന കാര്യമാണ്. അങ്ങനെയൊരു സാഹചര്യം വന്നാൽ അപ്പോൾ ആലോചിക്കാം-അദ്ദേഹം പറഞ്ഞു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.