പ്രവാസികളുടെ പ്രശ്നങ്ങള്‍: സംഘടനാ പ്രതിനിധികളുടെ യോഗം ഇന്ന്

കുവൈത്ത് സിറ്റി കുവൈത്തിൽ വിദേശികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചും ഇന്ത്യൻ കമ്യൂണിറ്റി സ്കൂളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും ച൪ച്ച ചെയ്യാൻ കെ.ഐ.ജി കുവൈത്തിൽ പ്രവ൪ത്തിക്കുന്ന സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുന്നു.
ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ കുവൈത്തിലെ പ്രവാസികൾ  നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്കുള്ള പരിഹാരമാ൪ഗങ്ങളെക്കുറിച്ച് ച൪ച്ച ചെയ്യാൻ വിളിക്കുന്ന ഈ യോഗത്തിൽ കുവൈത്തിലെ എല്ലാ സംഘടന പ്രതിനിധികളും സംബന്ധിക്കണമെന്ന് കെ.ഐ.ജി ജനറൽ സെക്രട്ടറി അൻവ൪ സഈദ് പത്രകുറിപ്പിൽ അഭ്യ൪ഥിച്ചു. കുടുതൽ വിവരങ്ങൾക്ക് 99309623 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.