ദോഹ: ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പൂ൪ണ്ണമായി നടപ്പാക്കുന്നത് വരെ ഖത്തറിലെ സ്വകാര്യ ക്ളിനിക്കുകളിലും ആശുപത്രികളിലും ചികിൽസ ചാ൪ജുകൾ വ൪ധിപ്പിക്കുന്നത് സുപ്രിം കൗൺസിൽ ഓഫ് ഹെൽത്ത് നിരോധിച്ചതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്തു.
സ്വകാര്യ ആശുപത്രികൾ വലിയ തോതിൽ ചാ൪ജ് വ൪ധനക്ക് അനുമതി തേടിയതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് മുതി൪ന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി പത്രം റിപ്പോ൪ട്ട് ചെയ്തു. ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത് വരെ ചാ൪ജ് വ൪ധനവിനുള്ള അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്നും സുപ്രിം കൗൺസിൽ പുറത്തിറക്കിയ സ൪ക്കുലറിൽ പറയുന്നു.
ആശുപത്രികളിൽ അംഗീകൃത ചികിൽസ ചാ൪ജുകൾ മാത്രമേ ഈടാക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താനായി നിരീക്ഷണം നടത്തും. സ്വകാര്യ ക്ളിനിക്കുകളെല്ലാം ചാ൪ജുകളുടെ വിശദമായ പട്ടിക ആരോഗ്യ വകുപ്പിന് നൽകണമെന്നും സ൪ക്കുലറിലുണ്ട്. സുപ്രിം കൗൺസിലിൻെറ അനുമതിയില്ലാതെ ചാ൪ജ് വ൪ധിപ്പിക്കാൻ ക്ളിനിക്കുകൾക്ക് കഴിയില്ല.
ചാ൪ജ് വ൪ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ആശുപത്രികളുടെ അപേക്ഷകൾ കൗൺസിലിലേക്ക് പ്രവഹിക്കുകയാണെന്നും എന്നാൽ ഈ ആവശ്യം നീതീകരിക്കാനാവുന്നതല്ലെന്നും ഹെൽത്ത് കെയ൪ ക്വാളിറ്റി ആൻറ് പേഷ്യൻറ് സേഫ്റ്റി വിഭാഗം ഡയറക്ട൪ ഡോ. ജമാൽ റാഷിദ് അൽ ഖൻജി പറഞ്ഞതായി പത്രം റിപ്പോ൪ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.