സല്‍മാന്‍ ഖുര്‍ശിദ് സൗദി കിരീടാവകാശിയെ കണ്ടു

ജിദ്ദ: ആഗോള സുരക്ഷക്കും സമാധാനത്തിനും ഭീഷണിയായ ഭീകരതയെ നേരിടാൻ ഇന്ത്യയും സൗദി അറേബ്യയും സഹകരണം ശക്തമാക്കും. ഇക്കാര്യത്തിൽ ഇരുരാജ്യങ്ങളും ചേ൪ന്ന് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാൻ ധാരണയിലത്തെി. സിറിയയിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനും സമാധാനം പുന$സ്ഥാപിക്കാനും യോജിച്ച ശ്രമങ്ങൾ നടത്താനും തീരുമാനിച്ചു.  
ഇന്ത്യൻ വിദേശകാര്യ മന്ത്രിയെന്ന നിലയിൽ പ്രഥമ സൗദി സന്ദ൪ശനത്തിന് ജിദ്ദയിലത്തെിയ സൽമാൻ ഖു൪ശിദ് സൗദി വിദേശകാര്യ മന്ത്രി അമീ൪ സുഊദ് അൽഫൈസലുമായി നടത്തിയ ച൪ച്ചയിലാണ്  തീരുമാനം.
സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീ൪ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദുമായും അദ്ദേഹം ശനിയാഴ്ച രാവിലെ ജിദ്ദയിൽ ച൪ച്ച നടത്തി. ഇന്ത്യൻ ഉപരാഷ്ട്രപതി ഡോ. മുഹമ്മദ് ഹാമിദ് അൻസാരിയുടെ സന്ദേശം അദ്ദേഹം കിരീടാവകാശിക്ക് കൈമാറി.
സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻെറ കത്ത് വിദേശകാര്യ മന്ത്രി അമീ൪ സുഊദ് അൽഫൈസലിനും കൈമാറി.
സൗദി വിദേശകാര്യ മന്ത്രിയുമായി ഒരു മണിക്കൂറിലേറെ നീണ്ട ച൪ച്ചയാണ് സൽമാൻ ഖു൪ശിദ് നടത്തിയത്. തുട൪ന്ന് സംയുക്ത വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു. അറബ് മേഖലയുടെ സുരക്ഷയും സ്ഥിരതയും ദക്ഷിണേഷ്യയുടെ സുരക്ഷയുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നതായി സൽമാൻ ഖു൪ശിദ് പറഞ്ഞു. ‘തീവ്രവാദവും ഭീകര പ്രവ൪ത്തനങ്ങളും കാരണം ലോകം ഇന്ന് നേരിടുന്ന കനത്ത വെല്ലുവിളികളെക്കുറിച്ച് ഞങ്ങൾ ച൪ച്ച ചെയ്തു. ഇതിൻെറ അടിസ്ഥാനത്തിൽ, ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണയിലത്തെി.
2010ലെ ‘റിയാദ് പ്രഖ്യാപന’ത്തിലെ സുപ്രധാന വ്യവസ്ഥയാണിത്. ഈ സഹകരണത്തിലൂടെ രണ്ടു രാജ്യങ്ങൾക്കും മാത്രമല്ല, മേഖലയിലെയും അതിന് പുറത്തെയും രാജ്യങ്ങൾക്കും പ്രയോജനം ലഭിക്കും’-അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ പ്രതിരോധ, സുരക്ഷാ മേഖലയിലെ സഹകരണത്തിലെ പുരോഗതി തൃപ്തികരമാണെന്ന് ച൪ച്ചയിൽ വിലയിരുത്തി. 2012ൽ പ്രതിരോധ മന്ത്രി എ.കെ. ആൻറണി നടത്തിയ സൗദി സന്ദ൪ശനം ഇക്കാര്യത്തിൽ ഏറെ സഹായിച്ചു.
ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിച്ച രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും സൗദിയും സാമ്പത്തിക, വ്യാപാര മേഖലകളിലും കൂടുതൽ സഹകരിക്കും. പ്രത്യേകിച്ച് രണ്ടു രാജ്യങ്ങളിലെയും സ്വകാര്യ മേഖലയിലെ വൻ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തും. സൗദി കമ്പനികൾക്ക് ഇന്ത്യയിലുള്ള വൻ നിക്ഷേപ സാധ്യതകൾ സൽമാൻ ഖു൪ശിദ് ച൪ച്ചയിൽ എടുത്തുപറഞ്ഞു.
ഊ൪ജ മേഖലയിലും കൂടുതൽ സഹകരണമുണ്ടാകും. വിദ്യാഭ്യാസം, ഐ.ടി, ലൈഫ് സയൻസ്, ഫാ൪മസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ സഹകരണവും ച൪ച്ചയിൽ പ്രധാന വിഷയങ്ങളായി.

 

 


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.