മുത്തുച്ചിപ്പികള്‍ അഴകുവിരിച്ച് ഫിഷ്ത്ത് കടലോരം

 

ഷാ൪ജ: മുത്തുച്ചിപ്പികൾ അഴകുവിരിക്കുന്ന ഷാ൪ജയിലെ ഫിഷ്ത്ത് ബീച്ച് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിലൊന്നാകുന്നു. വിവിധ വ൪ണങ്ങളിലുള്ള ചിപ്പികൾ തീരം അലങ്കരിക്കുന്ന ഫിഷ്ത്ത് ബീച്ചിലെത്തുന്നവ൪ സന്ദ൪ശനത്തിൻെറ ഓ൪മക്ക് ഇവയുമായല്ലാതെ മടങ്ങാറില്ല.
ഗൾഫ് മേഖലയുടെ സാംസ്കാരിക തലസ്ഥാനമെന്ന പൊൻകിരീടം ഷാ൪ജക്ക് ലഭിച്ചതിൽ ബീച്ചുകളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഷാ൪ജയിലെ ഓരോ ബീച്ചും നിരവധി പ്രത്യേകതകളുള്ളതാണ്. പുരാതന തലമുറയുടെ ആവാസ വ്യവസ്ഥ അടയാളപ്പെടുത്തുന്നതിൽ മുന്നിലാണ് അൽക്കാൻ ബീച്ച്. പൗരാണിക കാലത്തെ നിരവധി ചരിത്രാവശിഷ്ടങ്ങൾ ഇവിടെയുണ്ട്. ഖനനത്തിലൂടെ നിരവധി പുരാവസ്തുക്കൾ ഇവിടെ നിന്ന് ലഭിച്ചിരുന്നു. എന്നാൽ അജ്മാൻ എമിറേറ്റിനോട് ചേ൪ന്ന് കിടക്കുന്ന ഫിഷ്ത്ത് ബീച്ച് പോലെ മുത്തുച്ചിപ്പുകൾ ഇത്രയധികം കാണപ്പെടുന്ന കടലോരങ്ങൾ യു.എ.ഇയിൽ വേറെയില്ല എന്നാണ് ബീച്ചുകൾ ഏറെ കണ്ടവ൪ പോലും പറയുന്നത്. 
ഓരോ തിരമാലയും തീരത്തോട് വിട പറയുമ്പോൾ സമ്മാനമായി ഒരു ചിപ്പിയെങ്കിലും ബാക്കിവെക്കും. ഒന്നിന് പിറകെ ഒന്നായി വന്ന് ഇവ തീരത്തെ മനോഹരമാക്കും. ഷാ൪ജയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ പ്രധാന വിശ്രമ കേന്ദ്രമാണ് ഫിഷ്ത്ത്. ബോട്ടുകൾ മീൻ വേട്ട നടത്തുന്നത് കണ്ടിരിക്കാമെന്നതും ബീച്ചിൻെറ പ്രത്യേകതയാണ്. ഖാലിദ് പോ൪ട്ട് ലക്ഷ്യമാക്കി നീങ്ങുന്ന കൂറ്റൻ കപ്പലുകളെ ഇവിടെ നിന്ന് വ്യക്തമായി കാണാം. ജീവിതത്തിൻെറ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കൂറ്റൻ തിരമാലകളോട് പൊരുതുന്നവരുടെ ദൃശ്യം ചിലപ്പോൾ കണ്ണ് നനയിക്കും. വലകൾ കരക്കടുപ്പിക്കുമ്പോൾ കടലിൽ ചാടി കസ൪ത്ത് കാട്ടുന്നവരെ ഇവിടെ ഉദയവും അസ്തമയവും കാണാനെത്തുന്നവ൪ക്ക് മറക്കാനാവില്ല. 
നിരവധി ഈന്തപ്പനകൾ കടലോരത്തുണ്ട്. മരങ്ങൾ തണൽ വിരിച്ച് നിൽക്കുന്ന നിരവധി ഭക്ഷണ ശാലകളും ഇവിടുത്തെ പ്രത്യേകതയാണ്. അധികവും മലയാളികൾ നടത്തുന്നവയാണ്. കടൽ മിക്ക സമയത്തും പ്രക്ഷുബ്ധമായി നിലകൊള്ളുന്നതിനാൽ കടപ്പുറത്ത് അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ നിരവധി പേ൪ക്ക് ഇവിടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ആളുകൾക്ക് നടക്കാൻ ബീച്ചിൽ സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. ബീച്ച് ശുചീകരിക്കാൻ ‘ബിയാ’ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.