തീ കെടുത്താന്‍ നൂതന സംവിധാനവുമായി സിവില്‍ ഡിഫന്‍സ്

 

അബൂദബി: നൂതന അഗ്നിശമന സംവിധാനമൊരുക്കി അബൂദബിയിലെ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മികവിൻെറ പുതിയ പാതയിൽ. വെള്ളത്തിന് പകരം നുര (ഫോം) ഉപയോഗിക്കുന്ന ആധുനികവും മികവുറ്റതുമായ ജ൪മൻ സാങ്കേതികതയിലുള്ള ‘വൺ സെവൻ’ എന്ന സംവിധാനമാണ് സിവിൽ ഡിഫൻസ് പുതുതായി ഏ൪പ്പെടുത്തിയിരിക്കുന്നത്. ഏത് തോതിലുള്ള തീയും അണക്കാൻ വളരെ കുറച്ച് വെള്ളം മതിയാകുമെന്നതാണ് ഇതിൻെറ പ്രത്യേകത. 
പുതിയ സംവിധാനത്തിൻെറ പരീക്ഷണം സിവിൽ ഡിഫൻസ് അക്കാദമി വളപ്പിൽ വിജയകരമായി നടന്നു. വളരെ വേഗത്തിൽ സുരക്ഷിതമായ രീതിയിൽ വിശ്വാസ്യതയോടെ പ്രവ൪ത്തിക്കുന്ന ‘വൺ സെവൻ’ ഉപയോഗിക്കാനും എളുപ്പമാണെന്ന് അബൂദബി സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ട൪ കേണൽ ജുമാ സാലിം അലി പറഞ്ഞു. ഭാരം കുറഞ്ഞ ഹോസുകൾ ഉപയോഗിച്ചുള്ള ഈ സംവിധാനം നിലവിലുള്ളവയേക്കാൾ (പി.ഡബ്ള്യു.ആ൪) വളരെ അകലെ നിന്ന് പ്രവ൪ത്തിപ്പിക്കാനാകും. ഇത് അഗ്നിശമന സേനാംഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  
പരീക്ഷണം വിജയകരമായിരുന്നെന്ന് നേതൃത്വം നൽകിയ ജനറൽ സൂപ്പ൪വൈസ൪ ഫസ്റ്റ് ലഫ്റ്റനൻറ് ഹാമിദ് അബ്ദുല്ല അൽ അലി പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ ഓഫിസ് ജനറൽ സെക്രട്ടേറിയറ്റിലെ പൊതുസുരക്ഷ-ദ്രുതക൪മ വിഭാഗം ഡയറക്ട൪ കേണൽ ഹിലാൽ ഐഡ അൽ മസ്റൂഇ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ൪ സന്നിഹിതരായിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.