സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് തെരഞ്ഞെടുപ്പില്‍ 66.88 ശതമാനം പോളിംഗ്

 

സലാല: ഇന്ത്യൻ സോഷ്യൽ ക്ളബ് മലയാള വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി നടന്ന വോട്ടെടുപ്പിൽ 66.88% പോളിംഗ്.  ഇന്നലെ വൈകിട്ട് നാലു മണിക്ക് സോഷ്യൽ ക്ളബ് ഹാളിൽ നടന്ന വാ൪ഷിക ജനറൽ ബോഡി യോഗത്തിന് ശേഷമാണ് പുതിയ ഭാരവാഹികൾക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 160 വോട്ട൪മാരിൽ 107 പേ൪ വോട്ട് രേഖപ്പെടുത്തി. മലയാളം വിഭാഗം കൺവീന൪ ആ൪.എം. ഉണ്ണിത്താൻ വാ൪ഷിക പ്രവ൪ത്തന റിപ്പോ൪ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ആകെയുള്ള ഒമ്പതു സീറ്റിലേക്ക് ഒരു വനിത ഉൾപ്പെടെ 13 പേരാണ് മത്സര രംഗത്തുള്ളത്. ഒരു വനിത അംഗം ഉൾപ്പെടെ ഒമ്പതു പേരെയാണ് ഓരോ അംഗവും തെരഞ്ഞെടുക്കേണ്ടത്. നിലവിൽ ക്ളബിൽ അംഗമായി ഒരു വ൪ഷം പൂ൪ത്തിയായവ൪ക്ക് മാത്രമേ വോട്ടവകാശം ലഭിക്കുകയുള്ളൂ. ജനറൽ ബോഡി യോഗത്തിന് ശേഷം സ്ഥാനാ൪ഥികൾ സ്വയം പരിചയപ്പെടുത്തുകയും വോട്ടഭ്യ൪ഥിക്കുകയും ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ളബ്ബ് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗവും മലയാള വിഭാഗം നിരീക്ഷകനുമായ രാഗേഷ് ഝാ  വരണാധികാരിയായിരുന്നു. ക്ളബ് വൈസ് പ്രസിഡൻറ്് യു.പി ശശീന്ദ്രൻ, സീനിയ൪ അംഗം കെ.സനാതനൻ എന്നിവരും സന്നിഹിതരായിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.