ഇന്ത്യ നിയമം കര്‍ശനമാക്കി; ഒമാനില്‍ നിന്ന് ഡോര്‍ ടു ഡോര്‍ കാര്‍ഗോയില്‍ വന്‍ കുറവ്

 

മസ്കത്ത്: ഇന്ത്യൻ സ൪ക്കാ൪ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള കാ൪ഗോ, പാ൪സൽ പരിശോധന ശക്തമാക്കിയതോടെ ഒമാനിൽ നിന്നുള്ള ഡോ൪ ടു ഡോ൪ കാ൪ഗോ സ൪വീസില വൻ കുറവ് വന്നതായി ഒമാനിലെ കാ൪ഗോ കമ്പനികൾ പറയുന്നു. നിയമം ക൪ശനമാക്കുന്നതിന് മുമ്പുള്ളതിനെക്കാൾ 50 ശതമാനം കുറവാണുള്ളതെന്ന് ഇപ്പോൾ അനുഭവപ്പെടുന്നതെന്ന് ചില കമ്പനികൾ അറിയിച്ചു. ഒരു വ൪ഷം മുമ്പു വരെ ഡോ൪ ടു ഡോ൪ കാ൪ഗോ അയക്കൽ വളരെ എളൂപ്പമായിരുന്നു. പഴയതും ഉപയോഗിച്ചതുമായ ഇലക്ട്രോണിക്സ് അടക്കമുള്ള എല്ലാ സാധനങ്ങളും ഇതു വഴിയാണ് പ്രവാസികൾ നാട്ടിലേക്ക് അയച്ചിരുന്നത്. പ്രവാസം മതിയാക്കി നാട്ടിലേക്ക് പോവുന്നവ൪ക്ക് വീട്ടുപകരണങ്ങളെല്ലാം ഇങ്ങനെ അയക്കാൻ സാധിച്ചിരുന്നു. ഫ്രിഡ്ജും, വാഷിങ് മെഷീനും, ഓവനും, മേശയും , സോഫയുമടക്കമുള്ള വീട്ടുപകരണങ്ങൾ വിറ്റാൽ കാര്യമായൊന്നും കിട്ടാത്തതിനാൽ കാ൪ഗോ കാരെയാണ് ഏൽപിച്ചിരുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ അല്ലാത്തവക്ക് 800 ബൈസയായിരുന്നു അന്ന് കമ്പനികൾ ഈടാക്കിയിരുന്നത്. അതിനാൽ പലരും 300 ഉം 400 കിലോ കാ൪ഗോയാണ് അയച്ചിരുന്നത്. എന്നാൽ ഇന്ത്യൻ സ൪ക്കാ൪ നിയമം ക൪ശനമാക്കിയതോടെ ഇലക്ട്രോണിക് ഉപകരണങ്ങൾ അയക്കുന്നത് തന്നെ നിലച്ചിട്ടുണ്ട്. ഗിഫ്റ്റ് ഐറ്റങ്ങൾ മാത്രമാണ് ഇപ്പോൾ അയക്കാൻ കഴിയുന്നത്. ഇവ കൊറിയ൪ നിയമങ്ങൾ അനുസരിച്ച് മാത്രമെ അയക്കാൻ കഴിയുകയുള്ളു. അയക്കുന്ന സാധനങ്ങളുടെ ശരിയായ പേ൪ വിവരങ്ങൾ രേഖപ്പെടുത്തുകയും ഇതനുസരിച്ച് കമ്പനികൾ നികുതി അടക്കുകയും വേണം. നാട്ടിൽ വിലാസക്കാരൻ തിരിച്ചറിയൽ രേഖകൾ ഹാജറാക്കിയാലാണ് കാ൪ഗോ ലഭിക്കുക. എന്നാൽ നിയമാനുസൃതമായി സാധനങ്ങൾ അയക്കുന്നതിന് ഒരു തടസ്സവും ഇപ്പോഴില്ലെന്ന് കാ൪ഗോ കമ്പനികൾ പറയുന്നു. ഭക്ഷ്യ വസ്തുക്കളും ഗിഫ്റ്റ് ഐറ്റങ്ങളും ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളും അയക്കാൻ കഴിയുന്നുണ്ട്. എന്നാൽ അയക്കുന്ന ഉൽപന്നങ്ങളുടെ പേര് വിവരങ്ങൾ ശരിയായി രേഖപ്പെടുത്തണം. ഇത് ഉപഭോക്താക്കളുടെ വസ്തുക്കൾ നഷ്ടപ്പെടാതെ നാട്ടിലെത്താൻ സഹായിക്കുമെന്നും ഇവ൪ പറയുന്നു. പുതിയ വസ്തുക്കൾ മാത്രമെ ഇങ്ങനെ അയക്കാൻ കഴിയുകയുള്ളു.
ഇലക്ട്രോണിക് ഇനങ്ങൾ അയക്കാൻ കഴിയാത്തതും നിരക്കുകൾ 800 ബൈസയിൽ നിന്ന് ഒരു റിയാൽ 200 ബൈസയായി ഉയ൪ന്നതുമാണ് കാ൪ഗോ അയക്കുന്നതി വൻ കുറവുണ്ടാവാൻ കാരണം. പഴയ വസ്തുക്കൾ അയക്കാൻ പറ്റാത്തതും കമ്പനികളെ ബാധിക്കുന്നു. എന്നാൽ കാ൪ഗോ കമ്പനികൾക്ക് ഇത് പ്രതിസന്ധിയൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് വൈറ്റ് സ്റ്റാ൪ കാ൪ഗോ ജനറൽ മാനേജ൪ സലീം പറഞ്ഞു. മുമ്പത്തെ വരുമാനമൊന്നുമില്ലെങ്കിലും രൂപയൂടെ വിനിമയ നിരക്ക് ഉയ൪ന്നത് കമ്പനികൾക്ക് അനുഗ്രഹമായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗൾഫ് മേഖലയിൽ ആയിരക്കണക്കിന് മലയാളികൾ സേവനമനുഷ്ടിക്കുന്ന ഡോ൪ ടു ഡോ൪ കാ൪ഗോ മേഖല തകരുന്നത് നിരവധി കുടുംബങ്ങളെ ബാധിക്കും.
പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോവുന്നവ൪ സ്വന്തം ഉത്തരവാദിത്തത്തിൽ വിമാനത്താവളത്തിൽ നിന്ന് കാ൪ഗോ വഴി വീട്ടുപകരണങ്ങളും മറ്റും അയക്കുന്നതാണ് നല്ലതെന്നും സലീം പറഞ്ഞു. 
ഇവ യാത്ര തിരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് അയച്ചാൽ മതിയെന്നും ആവശ്യമുള്ള സഹായങ്ങൾ തങ്ങൾ നൽകുമെന്നും എന്നാൽ ഇതു സംബന്ധമായ നിയമങ്ങൾ പൂ൪ണമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഗിഫ്റ്റ് ഐറ്റമെന്ന നിലയിൽ അയക്കുന്ന കാ൪ഗോകൾ പത്ത് ദിവസം കൊണ്ട് നാട്ടിൽ കിട്ടുന്നുണ്ടെങ്കിലും വിമാനത്തിൽ തിരക്ക് വ൪ധിച്ചാൽ ഇവ നീങ്ങാൻ വൈകും. ഇതിനാൽ റമദാൻ, ഓണം തുടങ്ങിയ ഉത്സവ ആവശ്യങ്ങൾക്ക് കാ൪ഗോ അയക്കുന്നവ൪ നേരത്തെ അയക്കുന്നതാണ് നല്ലതെന്ന് റജബ് കാ൪ഗോ അധികൃത൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.