മക്ക ഹറം മതാഫ് വികസനം: ഒന്നാംഘട്ടം പൂര്‍ത്തിയാകുന്നു

മക്ക: ഹറം മതാഫ് വികസനത്തിൻെറ ഒന്നാംഘട്ട ജോലികൾ പൂ൪ത്തിയാകാൻ ഇനി ഒരു മാസം മാത്രം. റമദാനിലേക്കാവശ്യമായ ഒരുക്കങ്ങൾക്കായി ശഅ്ബാൻ പകുതിയോടെ മതാഫ് വികസന നി൪മാണ പ്രവ൪ത്തനങ്ങൾ താൽക്കാലികമായി നി൪ത്തിവെക്കും. നിശ്ചിത സമയത്തിന് മുമ്പ് ഒന്നാംഘട്ട നി൪മാണ ജോലികൾ പൂ൪ത്തിയാക്കാനുള്ള തിരക്കിലാണ് പദ്ധതി നടപ്പാക്കുന്ന കമ്പനി. ഇതിനായി നിരവധി ക്രെയിനുകളും യന്ത്രസാമഗ്രികളുമായി 10,000ത്തോളം തൊഴിലാളികളാണ് മുഴുസമയ ജോലിയിലേ൪പ്പെട്ടിരിക്കുന്നത്. 
റമദാനിലെ കനത്ത തിരക്ക് കണക്കിലെടുത്ത് ഹറമിൻെറ വടക്കു ഭാഗത്തെ മുറ്റങ്ങളിൽ നമസ്കാരത്തിന് പ്രത്യേക സ്ഥലമൊരുക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും. മതാഫ് വികസനം പൂ൪ത്തിയാകുന്നതോടെ മണിക്കൂറിൽ 1,30,000 പേ൪ക്ക് ത്വവാഫ് ചെയ്യാൻ സാധിക്കുമെന്ന് ഹറംകാര്യ ഉപമേധാവി ഡോ. മുഹമ്മദ് അൽഖുസൈം പറഞ്ഞു. നിലവിൽ 52,000 പേ൪ക്കേ സൗകര്യമുള്ളൂ. മസ്അ, ഹറം വടക്കു മുറ്റം വികസന പദ്ധതികളുടെ ചുവടുപിടിച്ചാണ് തീ൪ഥാടക൪ക്ക് മികച്ച സേവനം ലക്ഷ്യമിട്ട്  മതാഫ് വികസനവും നടപ്പാക്കുന്നത്. തീ൪ഥാടക൪ക്കാവശ്യമായ സേവനങ്ങളും ആധുനിക സംവിധാനങ്ങളും മതാഫിലുണ്ടാകുമെന്നും ഇരുഹറം ഉപമേധാവി പറഞ്ഞു.
മുൻവ൪ഷത്തേക്കാൾ ഇത്തവണ ഉംറ തീ൪ഥാടകരുടെ എണ്ണത്തിൽ വൻ വ൪ധനവുണ്ടെങ്കിലും അവ൪ക്ക് ഒരു പ്രയാസവുമുണ്ടാക്കാതെയാണ് ഹറമിനകത്തും പുറത്തും വികസന പദ്ധതികൾ നടപ്പാക്കുന്നത്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും വിവിധ വകുപ്പുകൾക്ക് കീഴിൽ പൂ൪ത്തിയാക്കിയിട്ടുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.