സപൈ്ളകോ നെല്ല് സംഭരണം മന്ദഗതിയില്‍; കര്‍ഷകര്‍ ആശങ്കയില്‍

 

കുന്നംകുളം: സപൈ്ളകോ നെല്ല് സംഭരിക്കൽ വൈകുന്നതോടെ  ക൪ഷക൪ ദുരിതത്തിൽ. അമിത പലിശക്ക് പണം വായ്പയെടുത്ത് കൃഷി ചെയ്ത് ശേഖരിച്ച നെല്ല്  ഇപ്പോഴും പലയിടത്തും കൂട്ടികിടക്കുന്നതാണ് ക൪ഷകരെ ആശങ്കയിലാക്കിയ ത്. മങ്ങാട് കോൾപടവ് സംഘത്തിൻെറ നേതൃത്വത്തിൽ 250 ഏക്ക൪ കൃഷിയിടത്തുനിന്ന് കൊയ്തെടുത്ത നെല്ല് സപൈ്ളകോ സംഭരിക്കാൻ വൈകുന്നത്   ബുദ്ധിമുട്ടിന് കാരണമായി. 
കൂടാതെ മഴ ശക്തി പ്രാപിക്കുമോ എന്ന ആശങ്കയും ക൪ഷക൪ക്കുണ്ട്. മങ്ങാട് ക്ഷേത്ര വളപ്പ്, വെട്ടിക്കടവ് തുടങ്ങി പല ഭാഗങ്ങളിലായി 300 ടൺ നെല്ല് ശേഖരിച്ചിട്ടുണ്ട്. നെല്ലിലെ ജലാംശം കൂടുതലാണെന്ന കാരണത്തിലാണ് സപൈ്ളകോ നെല്ല് ശേഖരണം വൈകിക്കുന്നതത്രേ.  പുറമെ കയറ്റിയിറക്ക് തൊഴിലാളികളുടെ ലഭ്യതക്കുറവും ഇതിന് കാരണമായിട്ടുണ്ട്.
നെല്ല് ശേഖരിച്ചുവെക്കാൻ പടവ് സംഘത്തിൻെറ നേതൃത്വത്തിൽ വേണ്ടത്ര ചാക്ക് വിതരണം ചെയ്തില്ലെന്നും ആക്ഷേപമുണ്ട്. മഴ പെയ്താൽ കൂട്ടിയിട്ട നെല്ല് നനയുക മാത്രമല്ല വീണ്ടും കയറ്റിക്കൊണ്ടുപോകുന്നതിൽ കാലതാമസം നേരിടുമോ എന്ന ആശങ്കയും ഉയ൪ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ക൪ഷക൪ ഉയ൪ത്തിയ പ്രതിഷേധത്തിനൊടുവിൽ ബുധനാഴ്ച സപൈ്ളകോ നെല്ല് ശേഖരണം ആരംഭിച്ചെങ്കിലും അതും മന്ദഗതിയിലാണ് . ഒരു ദിവസം 10 ലോഡ് നെല്ല് മാത്രമെ കയറ്റി പോകാനാകൂ. കോൾപടവ് സംഘത്തിൻെറ ഭാരവാഹികളുടെ പിടിപ്പുകേടാണ് സപൈ്ളകോ നെല്ല് ശേഖരണത്തിൽ വരുത്തുന്ന വീഴ്ചയെന്നും ആരോപണമുണ്ട്. 17 രൂപക്കാണ് നെല്ല് ശേഖരണം ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.