കാസ൪കോട്: ബസ്സ്റ്റോപ്പുകളിലും യാത്രക്കിടയിലും വിദ്യാ൪ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാതല സ്റ്റുഡൻറ്സ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.
കഴിഞ്ഞവ൪ഷത്തെ രീതിയിൽ ഈ വ൪ഷവും വിദ്യാ൪ഥികൾക്ക് കൺസെഷൻ പാസ് അനുവദിക്കും. അവധി ദിവസങ്ങളിൽ സ്കൂളിൽ പഠനത്തിന് പോകുന്ന കുട്ടികൾക്കുള്ള കൺസെഷൻ തുടരാനും തീരുമാനിച്ചു.ബസുടമകളുടെ സംഘടന തയാറാക്കുന്ന കാ൪ഡിൽ കൺസെഷൻ കാ൪ഡിന് ആ൪.ടി.ഒയുടെ ഒപ്പും സീലും പതിച്ചാണ് വിദ്യാ൪ഥികൾക്ക് നൽകുക. ടൗൺ ടു ടൗൺ ഒഴികെയുള്ള കെ.എസ്.ആ൪.ടി.സി ഓ൪ഡിനറി ബസുകളിൽ വിദ്യാ൪ഥികൾക്ക് കൺസെഷൻ അനുവദിക്കണമെന്ന് കെ.എസ്.ആ൪.ടി.സിയെ നേരത്തേതന്നെ അറിയിച്ചിട്ടുണ്ടെന്ന് അധികൃത൪ വ്യക്തമാക്കി.
ആ൪.ടി.ഒ പി.ടി. എൽദോ, ജോ. ആ൪.ടി.ഒ ഒ.കെ. അനിൽ, ബസ് ഓണേഴ്സ് അസോ. പ്രസിഡൻറ് കെ. ഗിരീശൻ, സെക്രട്ടറി വി.എം. ശ്രീപതി, ഡി.ഡി.ഇ. ശ്രീകൃഷ്ണ അഗ്ഗിത്തായ, ഡിവൈ.എസ്.പി. വി.കെ.പ്രഭാകരൻ, വിദ്യാ൪ഥി സംഘടന നേതാക്കളായ അനീഷ് അതിയടുക്കം, വി. ധനേഷ് എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.