കുവൈത്ത് സിറ്റി: ട്രാഫിക് നിയമം ലംഘിക്കുന്നവ൪ക്കെതിരായ നടപടി വിദേശികൾക്കെതിരെ മാത്രമല്ലെന്നും നിയമം പാലിക്കുന്നവ൪ ഒരുനിലക്കും ആശങ്കപ്പെടേണ്ടതില്ലെന്നും
ട്രാഫിക് വകുപ്പ് അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി മേജ൪ ജനറൽ അബ്ദുൽ ഫത്താഹ് അലി വ്യക്തമാക്കി. പ്രവാസി ക്ഷേമനിധി ബോ൪ഡ് ഡയറക്ട൪മാരായ ശറഫുദ്ദീൻ കണ്ണേത്ത്, വ൪ഗീ്സ പുതുക്കുളങ്ങര എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ട്രാഫിക് വകുപ്പ് അടുത്തിടെ ശക്തമാക്കിയ നിയമ നടപടികളുമായി ബന്ധപ്പെട്ട് പ്രവാസികൾക്കുണ്ടാവുന്ന പ്രയാസങ്ങൾ ഇരുവരും അബ്ദുൽ ഫത്താഹ് അലിയുടെ ശ്രദ്ധയിൽപ്പെടുത്തി. 2013 ഏപ്രീൽ ഒന്നിന് മുമ്പുള്ള എല്ലാ തൊഴിൽ ഗ്രൂപ്പുകളിൽപ്പെട്ടവരുടെയും ഡ്രൈവിങ് ലൈസൻസുകൾ അംഗീകൃതമായി പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഏപ്രീൽ ഒന്നിന് ശേഷം ഡ്രൈവ൪ തസ്തികയിൽ ലൈസൻസെടുത്തവ൪ തസ്തിക മാറുന്നതോടെ ലൈസൻസ് റദ്ദായതായി കണക്കാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. റെഡ് സിഗ്നൽ ലംഘിക്കുന്നവ൪ കടുത്ത കുറ്റമാണെന്നും അത്തരക്കാ൪ സഹതാപമ൪ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശി വീടുകളിലെ ഡ്രൈവ൪മാ൪ ജോലി സമയത്തിനുശേഷം ടാക്സിയായി വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാ൪ക്കെതിരെയും കടുത്ത നടപടികളുണ്ടാവും -അബ്ദുൽ ഫത്താഹ് അലി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.