ഈസ്റ്റേണ്‍ ഹിദ്ദ് സിറ്റി പദ്ധതിക്ക് കിരീടാവകാശി തറക്കല്ലിട്ടു

മനാമ: ഈസ്റ്റേൺ ഹിദ്ദ് സിറ്റി പദ്ധതിക്ക് കഴിഞ്ഞ ദിവസം ഒന്നാം ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ തറക്കല്ലിട്ടു. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയെ പ്രതിനിധീകരിച്ചാണ് അദ്ദേഹം ചടങ്ങിനെത്തിയത്.
പദ്ധതിക്ക് മുഴുവൻ പിന്തുണയും അറിയിച്ച അദ്ദേഹം രാജ്യത്തിൻെറ സാമ്പത്തിക വള൪ച്ചയിൽ ഇത് വളരെയധികം പ്രയോജനം ചെയ്യുമെന്ന് വ്യക്തമാക്കി. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് ഇത്തരമൊരു വൻകിട പദ്ധതിക്ക് തുടക്കമിടാൻ സാധിച്ചിട്ടുള്ളത്. രാജ്യത്തിൻെറ വള൪ച്ചയും വികാസവും ജനങ്ങളുടെ പുരോഗതിക്കും ഉയ൪ച്ചക്കും കാരണമാകുമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാവ൪ക്കും നീതിയും സമത്വവും പ്രദാനം ചെയ്യുന്നതിനാണ് ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്തിൻെറ ശക്തിയും സമാധാനവും കുടികൊള്ളുന്നത് നീതിയും സമത്വവും വ്യാപകമാവുമ്പോഴാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാ൪പ്പിടകാര്യ മന്ത്രി ബാസിം ബിൻ യഅ്ഖൂബ് അൽഹമ൪ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫക്കും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ, കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ എന്നിവ൪ക്ക് പ്രത്യേകം ആശംസകൾ നേ൪ന്നു. 4500 പാ൪പ്പിട യൂണിറ്റുകളുൾക്കൊള്ളുന്നതാണ് ഈസ്റ്റേൻ ഹിദ്ദ് സിറ്റി പദ്ധതി. മുഹറഖ് ഗവ൪ണറേറ്റ് പരിധിയിലെ 2009 മുതലുള്ള പാ൪പ്പിട അപേക്ഷക൪ക്ക് പദ്ധതി പ്രകാരം പാ൪പ്പിട യൂനിറ്റുകൾ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.