സുല്‍ത്താന്‍ ഖാബൂസുമായി ജോണ്‍കെറി കൂടിക്കാഴ്ച നടത്തി

മസ്കത്ത്: രണ്ടു ദിവസത്തെ ഔദ്യാഗിക സന്ദ൪ശനത്തിനായി മസ്കത്തിലെത്തിയ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദുമായി കൂടിക്കാഴ്ച നടത്തി.
മധ്യ പൗരസ്ത്യ മേഖലയിൽ സമാധാന ദൗത്യവുമായി നടത്തുന്ന യാത്രയുടെ ഭാഗമായാണ് അദ്ദേഹം മസ്കത്തിൽ എത്തിയത്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങൾക്കിടയിലുള്ള സഹകരണം ശക്്തിപ്പെടുത്തി മുന്നോട്ടു പോകണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതിൻെറ ആവശ്യകതയും കൂടിക്കാഴ്ചയിൽ ച൪ച്ചാ വിഷയമായി. അമേരിക്കൻ കമ്പനിയുമായി 2.1 ബില്യൺ അമേരിക്കൻ ഡോളറിൻെറ ആയുധ ഇടപാടിന് അന്തിമ രൂപം നൽകുന്നതിൻെ ഭാഗം കൂടിയാണ് അദ്ദേഹത്തിൻെറ സന്ദ൪ശനമെന്നാണ് സൂചന. അമേരിക്കൻ കമ്പനിയായ റേതോണുമായാണ് ഒമാൻ ഇത്രയും തുകക്കുള്ള കരാ൪ ആലോചിക്കുന്നത്. കമ്പനി വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനം വാങ്ങുന്നതിനാണ് കരാ൪. ജോൺ കെറി അമേരിക്കൻ സെനറ്റിലായിരിക്കുമ്പോൾ പ്രത്യേക താൽപര്യമെടുത്താണ് ഇതിൻെറ പ്രാഥമിക നടപടികൾ തുടങ്ങിയത്.
ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല, അമേരിക്കൻ അംബാസഡ൪ ഗ്രെറ്റ ക്രിസ്റ്റീൻ ഹോൾട്സ് എന്നിവരും ച൪ച്ചയിൽ പങ്കെടുത്തു. ഒമാനിലെ മുതി൪ന്ന നേതാക്കളുമായും കെറി കൂടിക്കാഴ്ച നടത്തി. സിറിയ, ഇസ്രായേൽ-ഫലസ ്തീൻ പ്രശ്നങ്ങളിൽ പരിഹാരം കാണുക എന്നതും സന്ദ൪ശനത്തിൻെറ ലക്ഷ്യങ്ങളിലൊന്നാണ്. അമ്മാൻ, ജറൂസലം, റാമല്ല എന്നിവിടങ്ങളിലും അദ്ദേഹം സന്ദ൪ശനം നടത്തും. ആഫ്രിക്കൻ ഐക്യസംഘടനയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിലും അമ്മാനിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലും ജോൺ കെറി പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.