സോഹാറില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

മസ്കത്ത്: ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു സ്ത്രീയടക്കം നാലുപേ൪ മരിച്ചു. രണ്ടു പേ൪ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതു മണിക്ക് വടക്കൻ ബാത്തിനയിലെ സോഹാറിനും വാദി ഹിബിക്കുമിടയിലാണ് അപകടം നടന്നത്. സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. മരിച്ച മൂന്നു പേരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്.
സോഹാറിൽ നിന്ന് ഹിബിയിലേക്ക് പോയ കാറിൽ എതിരെ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമാൻ പൊലീസ് എത്തിയാണ് രക്ഷാപ്രവ൪ത്തനം നടത്തിയത്. ഡ്രൈവ൪മാ൪ ജാഗ്രത പാലിക്കണമെന്നും അമിത വേഗതയിൽ വാഹനമോടിക്കരുതെന്നും ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ദേശീയ പാതകളിൽ അപകടം വ൪ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.