ദോഹ: പതിനെട്ടാമത് അറബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഖത്ത൪ സ്പോ൪ട്സ് ക്ളബ്ബിൽ ഇന്ന് തുടക്കമാകും. ഈ മാസം 24 വരെ നീളുന്ന ചാമ്പ്യൻഷിപ്പിൽ 17 രാജ്യങ്ങളിൽ നിന്നായി 368 അത്ലറ്റുകൾ പങ്കെടുക്കുമെന്ന് ഖത്ത൪ അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡൻറ് ദൽഹാൻ അൽ ഹമദ് അറിയിച്ചു. ഈ വ൪ഷം അവസാനം മോസ്കോയിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ഉക്രെയ്നിൽ നടക്കുന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിലും ഇടം കണ്ടെത്താൻ അറബ് അത്ലറ്റുകൾക്ക് ലഭിക്കുന്ന അവസാന അവസരമാണ് ദോഹയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ്. മുൻ വ൪ഷങ്ങളിലെപ്പോലെ ഇത്തവണയും ചാമ്പ്യൻഷിപ്പ് വൻ വിജയമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദൽഹാൻ പറഞ്ഞു. ചാമ്പ്യൻഷിപ്പിൻെറ വിജയകരമായ നടത്തിപ്പിന് ഖത്ത൪ അത്ലറ്റിക്സ് ഫെഡറേഷൻ എല്ലാ ഒരുക്കങ്ങളും പൂ൪ത്തിയാക്കിയിട്ടുണ്ട്. ഖത്തറിൽ നിന്ന് ആറ് അത്ലറ്റുകൾ നേരത്തെ തന്നെ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയിരുന്നു. അറബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലൂടെ ഇനിയും ചില൪ക്ക് കൂടി അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മോസ്കോയിൽ ഖത്തറിൻെറ സ്വ൪ണപ്രതീക്ഷയാണ് ഹൈജമ്പ് താരം മുതസ് ഇസ്സ ബ൪ഷിം. ഷാങ്ഹായിൽ നടന്ന ഡയമണ്ട് ലീഗിൽ മുതസ് 2.33 മീറ്റ൪ ചാടി സ്വ൪ണം കരസ്ഥമാക്കിയിരുന്നു.
നാല് ദിവസത്തെ ദോഹ അറബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നാല് വനിതകളടക്കം 31 അത്ലറ്റുകളാണ് ഖത്തറിന് വേണ്ടി മാറ്റുരക്കുന്നത്. നൂറ് മീറ്റ൪, ഡിസ്കസ് ത്രോ, ഹാമ൪ ത്രോ, ഹെപ്റ്റാൽത്തൺ എന്നിവയിലാണ് വനിതകൾ മൽസരിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തുന്ന 17 രാജ്യങ്ങളിൽ നിന്നുള്ള അത്ലറ്റുകളെയും സ്വീകരിക്കാൻ ഒരുക്കം പൂ൪ത്തിയായതായി ഫെഡറേഷൻ ജനറൽ സെക്രട്ടറിയും ചാമ്പ്യൻഷിപ്പിൻെറ ഡയറക്ടറുമായ മുഹമ്മദ് ജാസിം അൽ കുവാരി അറിയിച്ചു. അൽ കാസ്സ് സ്പോ൪ട്സ് ചാനൽ നാല് ദിവസവും ചാമ്പ്യൻഷിപ്പ് തൽസമയം സംപ്രേഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.