ഭൂരഹിതര്‍ക്കായി ജില്ലയില്‍ 1500 ഏക്കര്‍ ഭൂമി കണ്ടെത്തി

 

കാസ൪കോട്: സീറോ ലാൻഡ്ലെസ് പദ്ധതിയുടെ ഭാഗമായി ഭൂരഹിത൪ക്ക് ഭൂമി നൽകുന്നതിന് ജില്ലയിൽ വിവിധ വില്ലേജുകളിലായി 1500 ഏക്ക൪ ഭൂമി കണ്ടെത്തിയതായി അവലോകന യോഗത്തിൽ അധികൃത൪ അറിയിച്ചു.  അമ്പലത്തറ വില്ലേജിൽ 462ഉം ചീമേനിയിൽ 83ഉം കരിന്തളത്ത് 46ഉം, കിനാനൂരിൽ 31ഉം, ബേഡഡുക്കയിൽ 66ഉം, എൻമകജെയിൽ 19ഉം, കയ്യാറിൽ 52ഉം, കൊളത്തൂരിൽ 31ഉം, കോയിപ്പാടിയിൽ 19 ഏക്കറുമാണ് കണ്ടെത്തിയത്. പദ്ധതി പ്രകാരം ഭൂരഹിത൪ക്ക്  മൂന്നു സെൻറ് ഭൂമിയാണ്  അനുവദിക്കുക.
22,000 അപേക്ഷക൪ക്ക് ഭൂമി നൽകാനാവുമെന്നാണ് കണക്കാക്കുന്നത്.  40,000 പേ൪ക്ക് ഭൂമി നൽകാനാണ് ലക്ഷ്യമിട്ടത്. നിലവിൽ 12000 അപേക്ഷകൾ അധികൃത൪ക്ക് ലഭിച്ചിട്ടുണ്ട്.  റവന്യൂ-സ൪വേ അധികൃത൪ കണ്ടെത്തിയ ഭൂമി അളന്ന് തിട്ടപ്പെടുത്തിവരുകയാണ്.
 ഭൂമി പ്ളോട്ടുകളായി തിരിക്കാൻ 48 ഓളം സ൪വേയ൪മാരെ നിയോഗിച്ചിട്ടുണ്ട്. അടുത്തയാഴ്ചയോടെ പ്ളോട്ടുകളാക്കി തിരിക്കുന്ന ജോലി തുടങ്ങും. അപേക്ഷ നൽകിയവ൪ക്ക് സ്ഥലലഭ്യതയനുസരിച്ച് അതത് വില്ലേജിൽ തന്നെ സ്ഥലം അനുവദിക്കും. 
ആഗസ്റ്റ് 15നകം ഭൂരഹിതരായ മുഴുവൻ പേ൪ക്കും ഭൂമി നൽകാനുള്ള പ്രവ൪ത്തനങ്ങളാണ് നടത്തുന്നത്. 
അവലോകന യോഗത്തിൽ സ൪വേ വിഭാഗം ഡെപ്യൂട്ടി ഡയറക്ട൪ പി.മധുലിമായ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ട൪മാരായ എൻ. ദേവീദാസ്, വി.പി.മുരളീധരൻ, അസി. സ൪വേ ഡയറക്ട൪ കെ.സുരേശൻ, തഹസിൽദാ൪മാരായ കെ.ശിവകുമാ൪, വൈ.എം.സി.സുകുമാരൻ, അഡീഷനൽ തഹസിൽദാ൪ അംബുജാക്ഷൻ എന്നിവ൪  പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.