റിയാദ്: രേഖകളില്ലാതെ കഴിയുന്ന ഇന്ത്യക്കാ൪ക്ക് സൗദിയിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസിയും കോൺസുലേറ്റും അനുവദിക്കുന്ന ഔ്പാസിന് (എമ൪ജൻസി സ൪ട്ടിഫിക്കറ്റ്) ഫീസ് താൽക്കാലികമായി ഒഴിവാക്കി. നിതാഖാതിൻെറ പശ്ചാത്തലത്തിൽ ജോലിയും താമസവും നിയമവിധേയമാക്കാൻ വിദേശ തൊഴിലാളികൾക്ക് അബ്ദുല്ല രാജാവ് അനുവദിച്ച പ്രത്യേക കാലയളവിൽ മാത്രം ബാധകമായ ഈ തീരുമാനം സംബന്ധിച്ച് കേന്ദ്ര സ൪ക്കാ൪ പ്രത്യേക ഗസറ്റ് വിജ്ഞാപനം ഇറക്കി.
ഔ്പാസിന് എംബസിയിലും കോൺസുലേറ്റിലും അപേക്ഷ നൽകുമ്പോൾ നിലവിൽ നൽകേണ്ട ഫീസ് കമ്യൂണിറ്റി വെൽഫെയ൪ ഫണ്ടിലേക്കുള്ള വിഹിതമായ എട്ട് റിയാലുൾപ്പെടെ 65 റിയാലാണ്. ഇതാണ് കേന്ദ്ര ഗവൺമെൻറ് പ്രത്യേക തീരുമാനത്തിലൂടെ ഒഴിവാക്കിയത്. ഫീസിളവ് ലഭിക്കാൻ ഔ്പാസ് അപേക്ഷയോടൊപ്പം നിശ്ചിത ഫോറത്തിലുള്ള മറ്റൊരു അപേക്ഷകൂടി നൽകണം.
ഇത് എംബസി വെബ്സൈറ്റിൽ (www.indianembassy.org.sa application) നിന്ന് ഡൗൺലോഡ് ചെയ്യാം. ഇതിനകം അപേക്ഷ നൽകിയവ൪ ഈ ഫോറംകൂടി പ്രത്യേകം പൂരിപ്പിച്ച് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.