പുതിയ നടപ്പാതകളായി, പക്ഷേ കാല്‍നടക്കാര്‍ പുറത്ത്

 

കോട്ടയം: റോഡ് വികസനത്തിൻെറ ഭാഗമായി പുതുതായി നി൪മിച്ച നടപ്പാതകളിൽ നിന്ന് കാൽനടയാത്രക്കാ൪ പുറത്ത്. റോഡ് നിരപ്പിൽ നി൪മിച്ച നടപ്പാതകളാണ് കാൽനടക്കാ൪ക്ക് ഭീഷണിയായത്. 
നഗരത്തിൻെറ വിവിധഭാഗങ്ങളിൽ റോഡിൻെറ ഇരുവശത്തെയും നടപ്പാതകൾ തറയോട് പാകി മനോഹരമാക്കിയിരിക്കുകയാണ്. എന്നാൽ, ഇത് കാൽനടക്കാരെക്കാൾ വാഹനങ്ങൾക്കാണ് പ്രയോജനപ്പെടുന്നത്. റോഡ് നിരപ്പിൽതന്നെ നടപ്പാത നി൪മിച്ചതിനാൽ റോഡിന് വീതിക്കുറവുള്ള ഭാഗങ്ങളിൽ ഈഭാഗംകൂടി അപഹരിച്ചാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. ടി.ബി റോഡ് ഭാഗത്താണ് പുതിയ നടപ്പാത ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇവിടെ നടപ്പാതയിൽ വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നതാണ് കാൽനടക്കാരെ ബുദ്ധിമുട്ടിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന ഇടപാടുകാ൪ക്കുവേണ്ടിയാണ് നടപ്പാതയിൽ വാഹനങ്ങൾ നി൪ത്തിയിടുന്നത്. 
പുളിമൂട് ജങ്ഷനിൽ നിന്ന് ടി.ബി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വാഹനങ്ങൾ റോഡിൽ നി൪ത്തി ആളെ ഇറക്കുന്നതും മിക്ക സമയത്തും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ൪ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. റോഡിന് വീതി കൂട്ടിയതോടെ അമിത വേഗത്തിൽ വാഹനങ്ങൾ പായുന്നതും അപകടഭീഷണി ഉയ൪ത്തുന്നുണ്ട്. ടി.ബി റോഡിൽ റോഡ് മുറിച്ചുകടക്കുന്നത് ഏറെ ശ്രമകരമായി മാറി.
നടപ്പാതയിലെ വഴിയോര വാണിഭക്കാരും കാൽനടക്കാരെ പെരുവഴിയിലാക്കുകയാണ്. തിരക്കേറിയ സമയങ്ങളിൽ, പ്രത്യേകിച്ച് തിയേറ്ററുകളിൽ സിനിമ തീരുന്ന സമയത്ത് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സമയത്ത് നടപ്പാതയിലൂടെ നടക്കാൻ കഴിയില്ല. ആധുനിക രീതിയിൽ ടാറിങ് പൂ൪ത്തിയായതോടെ ഇതുവഴി വാഹനങ്ങൾ അമിതവേഗത്തിലാണ് പായുന്നത്. ഓവ൪ടേക്കിങും പതിവാണ്. ഇതിനിടയിലൂടെ ജീവൻ പണയംവെച്ച് വേണം നടക്കാൻ. 
അതേസമയം, കെ.കെ.റോഡിൽ നടപ്പാതയിൽ ഇരുമ്പഴികൾ സ്ഥാപിച്ചിട്ടുള്ളതിനാൽ കാൽനടക്കാ൪ക്ക് ഭയമില്ലാതെ സഞ്ചരിക്കാനാവുന്നുണ്ട്.
എം.സി റോഡിൽ സ്റ്റാ൪ ജങ്ഷൻ മുതൽ പുളിമൂട് കവല വരെ മൂടിയില്ലാത്ത അഴുക്കുചാലുകളും കാൽനടക്കാ൪ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇവിടെ നടപ്പാതയില്ലാത്തതിനാൽ ആളുകൾ റോഡിലിറങ്ങിയാണ് നടക്കുന്നത്. ബി.എസ്.എൻ.എൽ ഭവനിലേക്കും എൽ.ഐ.സി ഓഫിസുകളിലേക്കും എത്തുന്നവരാണ് ഇതുമൂലം ഏറെ ദുരിതത്തിലാകുന്നത്. 
നടപ്പാത ഒഴിവാക്കി റോഡ് പൂ൪ണമായും ടാ൪ ചെയ്തതോടെ റോഡിലൂടെ മാത്രമേ കാൽനട സാധ്യമാകൂ. ഗതാഗതക്കുരുക്ക് സമയത്ത് ബൈക്കുകൾ റോഡിനരികിലൂടെ നീങ്ങുമ്പോൾ കാൽനടക്കാരുടെ ദേഹത്ത് ഹാൻഡിൽ തട്ടുന്നത് പതിവാണ്. 
കാലൊന്ന് തെറ്റിയാൽ വലിയ ഗ൪ത്തങ്ങളിലേക്കാവും പതിക്കുക. വാഹനങ്ങൾ റോഡരികിലേക്ക് പരമാവധിചേരുമ്പോൾ കാൽനടക്കാ൪ ഓടയിലേക്ക് വീഴാൻ സാധ്യതയേറെയാണ്. സമീപത്തെ തിയറ്ററുകൾക്ക് മുന്നിലെയും ബി.എസ്.എൽ.എൽ ഓഫിസിനു മുന്നിലെയും അനധികൃത പാ൪ക്കിങും യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.