രേഖകള്‍ ശരിയാക്കല്‍: എല്ലാ ഇന്ത്യക്കാരിലും സന്ദേശം എത്തിക്കണം -അംബാസഡര്‍

 

റിയാദ്: തൊഴിൽ, താമസ രേഖകൾ ശരിയാക്കാൻ സൗദി സ൪ക്കാ൪ അനുവദിച്ച ഇളവുകളെ കുറിച്ച് രാജ്യത്തിൻെറ വിദൂര ദിക്കുകളിൽ താമസിക്കുന്ന ഇന്ത്യക്കാരിലൊരാൾ പോലും അറിയാതെ പോകരുതെന്ന് ഇന്ത്യൻ അംബാസഡ൪ ഹാമിദലി റാവു. സന്നദ്ധ സേവനത്തിന് എംബസിയിൽ രജിസ്റ്റ൪ ചെയ്ത വളണ്ടിയ൪മാ൪ക്കുള്ള സന്ദേശത്തിലാണ് അംബാസഡ൪ ഇക്കാര്യം വ്യക്തമാക്കിയത്. 
സൗദിയിലെ എല്ലാ ഇന്ത്യക്കാരിലും ഈ സന്ദേശമെത്തണം. വിദേശികൾക്ക് പ്രഖ്യാപിച്ച ഇളവുകളും അവയുടെ പ്രായോഗിക രീതിയും സംബന്ധിച്ച് മേയ് 11ന് അംബാസഡ൪മാ൪ക്കായി തൊഴിൽ മന്ത്രാലയം നടത്തിയ അവതരണത്തിൻെറ വിവരങ്ങൾ എംബസി വെബ്സൈറ്റിലുണ്ട്. ഇന്ത്യക്കാ൪ നേരിടുന്ന മിക്ക നിയമ പ്രശ്നങ്ങളും ഇതിലുണ്ട്. സംശയമുണ്ടെങ്കിൽ എംബസി, കോൺസുലേറ്റ് ഹെൽപ് ഡസ്കുകളെ ഇമെയിൽ വഴി (റിയാദ്: email to wel.riyadh@mea.gov.in, dcm.riyadh@mea.gov.in, ജിദ്ദ: cons@cgijeddah.com, welfare@cgijeddah.com, conscw@cgijeddah.com) ബന്ധപ്പെടാം. കൂടാതെ പുതിയ വിവരങ്ങൾക്ക് എംബസിയുടേയും കോൺസുലേറ്റിൻേറയും വെബ്സൈറ്റുകളും എംബസിയുടെ ഫേസ്ബുക്ക് പേജും പരിശോധിക്കണം. എല്ലാ ഇമെയിലുകൾക്കും മറുപടി നൽകാൻ എംബസിക്കാകില്ലെങ്കിലും അവയിലെ വിഷയങ്ങൾ ശ്രദ്ധിക്കുകയും അതിനനുരിച്ച ക്രമീകരണങ്ങൾ വരുത്തുകയും ചെയ്യും. നയതന്ത്ര കാര്യാലയമെന്ന നിലയിൽ എംബസിക്കും കോൺസുലേറ്റിനുമുള്ള പരിധിയിൽ നിന്നുകൊണ്ടേ പ്രവ൪ത്തിക്കാനാവൂ എന്ന കാര്യം പരിഗണിക്കമെന്നും അംബാസഡ൪ പറഞ്ഞു. ചെറിയ കച്ചവട സ്ഥാപനങ്ങൾ, ലേബ൪ ക്യാമ്പുകൾ, സൂപ൪മാ൪ക്കറ്റ്, ബഖാല, ഹോട്ടൽ, സലൂൺ, കച്ചവട കേന്ദ്രങ്ങൾ, മസ്റകൾ തുടങ്ങി ഇന്ത്യക്കാ൪ തൊഴിലെടുക്കുന്ന എല്ലാ മേഖലകളിലും ഇളവ് സംബന്ധിച്ച സന്ദേശം എത്തിക്കണം. ജയിലിലും ഡീപോ൪ട്ടേഷൻ സെൻററിലും കഴിയുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കണം. ഭാഷയുടെ പരിമിതികൾക്കപ്പുറത്ത് ഇന്ത്യക്കാരായ എല്ലാ സഹോദരീ സഹോദരന്മാരിലും ഇക്കാര്യം എത്തിക്കണം. പക്ഷേ, സൗദി നിയമങ്ങൾ അനുസരിച്ചുള്ള സേവനങ്ങളാണ് നൽകേണ്ടത്. അബ്ദുല്ല രാജാവിൻെറ ജീവകാരുണ്യപരമായ സമീപനത്തോടുള്ള നന്ദി സൂചകമെന്ന നിലയിൽ എല്ലാ സൗദി അധികൃതരോടും നാം നന്ദിയുള്ളവരാകണം. 
വീട്ടുവേലക്കാ൪ മുതൽ ശാസ്ത്രജ്ഞ൪ ഉൾപ്പെടെയുള്ള ഇന്ത്യക്കാ൪ ഇവിടെ തൊഴിലെടുക്കുന്നുണ്ട്. അതിനാൽ പല൪ക്കും തങ്ങളുടെ പദവിയുടെ നിയമപരമായ അവസ്ഥ അറിയില്ല. ഇഖാമ നിയമാനുസൃതമാണെന്ന് വിശ്വസിച്ച് വ൪ഷങ്ങളോളം ഇവിടെ തൊഴിലെടുക്കുന്നുണ്ട്. ഇത്തരം ആളുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി ഇളവുകൾ ഉപയോഗിക്കുന്നതിന് സഹായിക്കാൻ എല്ലാ ഇന്ത്യക്കാരും മുന്നോട്ടുവരണം. 
സൗദി സമൂഹത്തിൽ ഇന്ത്യക്കാ൪ക്കുള്ള മതിപ്പ് കാത്തുസൂക്ഷിക്കാൻ വളണ്ടിയ൪മാ൪ ശ്രദ്ധിക്കണം. ഇളവുകളുടെ പുതിയ വിശദാംശങ്ങൾക്കും മറ്റുമായി സൗദി തൊഴിൽ, ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുമായി എംബസി നിരന്തര സമ്പ൪ക്കം പുല൪ത്തുന്നുണ്ട്. കൂടാതെ ഈ കാലയളവിൽ എംബസിയുടെ പ്രവൃത്തി സമയം വ്യാഴാഴ്ച ഉൾപ്പെടെ രാത്രി 8.30 വരെയാണെന്നും അംബാസഡ൪ അറിയിച്ചു. 
 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.