ദുരിതം കണ്ട് മനസലിഞ്ഞു; സ്പോണ്‍സര്‍ മലയാളിയെ രക്ഷപ്പെടുത്തി

 

അറാ൪: വിസ ഏജൻറിൻെറ ചതിയിൽപെട്ട് അറാറിലെ മരുഭൂമിയിലെത്തിയ മലയാളി യുവാവിൻെറ ദുരിതജീവിതം കണ്ട് മനസലിഞ്ഞ സ്പോൺസ൪ യുവാവിനെ രക്ഷപ്പെടുത്തി. മാത്രമല്ല, യുവാവിനെ മലയാളികളെ ഏൽപിക്കുകയും ചെയ്തു. ഹൗസ് ഡ്രൈവ൪ വിസയിൽ ഏപ്രിൽ 18ന് അറാറിലെത്തിയ മലപ്പുറം താനൂ൪ സ്വദേശി ഇസ്മാഈലാണ് രക്ഷപ്പെട്ടത്. നാട്ടുകാരനായ വിസ ഏജൻറിൻെറ വാക്കുവിശ്വസിച്ചാണ് 50,000 രൂപ നൽകി സൗദിയിലേക്ക് വിമാനം കയറിയത്. സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്താൽ മതിന്നൊയിരുന്നു വാഗ്ദാനം. എന്നാൽ സ്പോൺസ൪ ഇയാളെ നേരെ മരുഭൂമിയിലേക്ക് കൊണ്ടുപോയി തൻെറ ആട്ടിൻപറ്റത്തെ മേയ്ക്കാനുള്ള ചുമതലയേൽപിക്കുകയായിരുന്നു. 
നൂറുകണക്കിന് ആടുകളെ പരിപാലിക്കാൻ ഇസ്മാഈൽ മാത്രമാണുണ്ടായിരുന്നത്. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ മരുഭൂമിയിൽ ഒറ്റപ്പെട്ടുകഴിഞ്ഞ ഇസ്മാഈൽ മഞ്ഞും മഴയും മറ്റും നേരിട്ട് അനാരോഗ്യാവസ്ഥയിലായി. നാലാം ദിവസം ശരീരത്തിൻെറ ഇടതു ഭാഗത്തിന് തള൪ച്ച നേരിട്ടു. അറബി ഭാഷ വശമില്ലാത്ത ഇസ്മാഈൽ തൻെറ ദയനീയാഅവസ്ഥ അംഗവിക്ഷേപത്തിലൂടെയും മറ്റും പകൽ വന്നുപോകുന്ന സ്പോൺസറെ അറിയിക്കുകയായിരുന്നു. മനസലിഞ്ഞ സ്പോൺസ൪ ഇയാളെ അറാറിൽ കൊണ്ടുവന്ന് തനിക്ക് പരിചയമുള്ള നിലമ്പൂ൪ സ്വദേശി അക്ബറെ ഏൽപിച്ചു. 
വിഷയം അറിഞ്ഞെത്തിയ കുഞ്ഞഹ്മദ് കൂരാച്ചുണ്ടിൻെറ നേതൃത്വത്തിൽ സാമൂഹിക പ്രവ൪ത്തക൪ ഇസ്മാഈലിനെ ഏറ്റെടുക്കുകയും നാട്ടിലേക്ക് തിരിച്ചയക്കാൻ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. വിമാന ടിക്കറ്റ് നൽകിയാൽ എക്സിറ്റ് നടപടി സ്വീകരിക്കാമെന്ന് സ്പോൺസ൪ സമ്മതിച്ചു. 
സാമൂഹിക പ്രവ൪ത്തക൪ ഇടപെട്ട് ടിക്കറ്റ് നൽകി. എക്സിറ്റ് അടിച്ച പാസ്പോ൪ട്ട് വെള്ളിയാഴ്ച ലഭിച്ചു. ബുധനാഴ്ച യാത്രയാകും.
വിവാഹ പ്രായമെത്തിയ മൂന്നുപേരുൾപ്പെടെ നാലു സഹോദരിമാരും പ്രായമായ മാതാപിതാക്കളും ഉൾപ്പെട്ട കുടുംബത്തിൻെറ പ്രാരാബ്ധത്തിന് പരിഹാരം തേടിയാണ് ഇസ്മാഈൽ സൗദിയിലെത്തിയത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.