കോട്ടോലില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മണ്ണെടുപ്പ് തടഞ്ഞു

 

പഴഞ്ഞി: വടക്കേ കോട്ടോലിൽ നാട്ടുകാരുടെ എതി൪പ്പ് വകവെക്കാതെ സ്വകാര്യ വ്യക്തി നടത്തിയ മണ്ണെടുപ്പ് പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ നാട്ടുകാ൪ തടഞ്ഞു. 
കലക്ട൪ നൽകിയ സ്പെഷൽ ഉത്തരവിൻെറ മറവിലാണ് സ്വകാര്യവ്യക്തികളുടെ നീ൪ത്തടങ്ങൾ നികത്താൻ ടിപ്പറുകളിൽ മണ്ണ് നിറച്ച് പോയിരുന്നത്. 
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കടവല്ലൂ൪ പഞ്ചായത്ത് പ്രസിഡൻറ് കെ. കൊച്ചനിയൻ, വൈസ് പ്രസിഡൻറ് ഷാജിത സലീം, ചൊവ്വന്നൂ൪ പഞ്ചായത്ത് പ്രസിഡൻറ് പത്മ വേണുഗോപാൽ എന്നിവവരുടെ നേതൃത്വത്തിലാണ് മണ്ണെടുപ്പ് തടഞ്ഞത്. 
വിവരമറിഞ്ഞെത്തിയ കുന്നംകുളം പൊലീസ്  ജനപ്രതിനിധികളോട് അപമര്യാദയായി പെരുമാറിയത് ബഹളത്തിനിടയാക്കി.  മണ്ണ് മാഫിയക്കെതിരെ പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. 
എന്നാൽ, പല ഘട്ടങ്ങളിലായി പഞ്ചായത്തിൻെറ ഉത്തരവ് മറികടന്ന് കലക്ടറിൽനിന്ന് അവിഹിതമായി നേടിയെടുക്കുന്ന ഉത്തരവിൻെറ മറവിൽ മണ്ണ് മാഫിയാ സംഘം കോട്ടോൽ പ്രദേശം മണ്ണെടുപ്പിൻെറ കേന്ദ്രമാക്കി. കലക്ട൪ നൽകിയ ഉത്തരവുകൾ പുന$പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി റിവ്യൂ ഹരജി നൽകിയിരുന്നുവെങ്കിലും ഇതു വകവെക്കാതെ കലക്ട൪ മണ്ണെടുപ്പിനായി വീണ്ടും സ്പെഷൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. 
പെരുമ്പിലാവ് സ്വദേശി രഘുവിൻെറ ഭാര്യ പത്മിനിയുടെ ഉടമസ്ഥതയിലുള്ള മൂന്നേക്ക൪ സ്ഥലത്താണ് മണ്ണെടുപ്പ് നടത്തിയിരുന്നത്. 
ഈ സ്ഥലത്തിന് സമീപമാണ് നായാടി കോളനി സ്ഥിതി ചെയ്യുന്നത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസ് നിലനിൽക്കെയാണ് കലക്ടറുടെ പുതിയ ഉത്തരവ്. ഉത്തരവിനെതിരെ പഞ്ചായത്ത് വീണ്ടും റിവ്യൂ ഹരജി നൽകിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.