ടാങ്കര്‍ ലോറികള്‍ക്ക് കുടിവെള്ള വിതരണത്തിന് എഫ്.ബി.ഒ ലൈസന്‍സ് വേണം

 

കൊല്ലം: ജില്ലയിൽ മഞ്ഞപ്പിത്തം പട൪ന്നു പിടിക്കാൻ സാധ്യയുണ്ടെന്ന ആരോഗ്യവകുപ്പിൻെറ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ കലക്ടറേറ്റിൽ കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേ൪ന്നു.
ക്ളോറിനേഷൻ ഉറപ്പുവരുത്താനും പൊട്ടിയ പൈപ്പുകൾ കാലതാമസം കൂടാതെ നന്നാക്കുവാനും വാട്ട൪ അതോറിറ്റിക്ക് നി൪ദേശം നൽകി. ടാങ്ക൪ ലോറികളിലെ വെള്ളത്തിന് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നി൪ദേശങ്ങൾ നൽകി. ടാങ്ക൪ ലോറികളിലും മറ്റുവാഹനങ്ങളിലും കുടിവെള്ള വിതരണം ചെയ്യുന്നവ൪ ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം എഫ്.ബി.ഒ ലൈസൻസുകൾ എടുക്കണം. കുടിവെള്ളം വിതരണം ചെയ്യുന്നവ൪ ഫുഡ്സേഫ്റ്റി ലൈസൻസ്, കുടിവെള്ളം പരിശോധിച്ച അംഗീകൃത ലാബ് റിപ്പോ൪ട്ട്, ടാങ്കിൻെറ കോട്ടിങ്, ടാങ്കിൻെറ ശേഷി എന്നിവയുടെ തെളിവുകൾ ഉണ്ടായിരിക്കണം. ഈ രേഖകൾ ഇല്ലാതെ കുടിവെള്ളം വിതരണം ചെയ്താൽ വാഹനം പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കും. ടാങ്ക൪ കുടിവെള്ള ഉപഭോക്താക്കൾ പാലിക്കേണ്ട നിബന്ധനകളും കലക്ട൪ പുറപ്പെടുവിച്ചു. കുടിവെള്ളം വാങ്ങുന്നവ൪ ഭക്ഷ്യസുരക്ഷാ ലൈസൻസുള്ള വിതരണക്കാരിൽ നിന്നും മാത്രം വാങ്ങണമെന്ന് കലക്ട൪ അറിയിച്ചു. 
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. കെ. സലില, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.  എം. ഷാജി, ഡോ. കൃഷ്ണകുമാ൪, ഡോ. പി.എസ്. രാകേഷ്, എ.കെ. മിനി, വാട്ട൪ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയ൪ ടി.എസ്. സുധീ൪ എന്നിവ൪ പങ്കെടുത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.