റിയാദ്: തൊഴിലാളിക്ക് ഇഖാമയും വ൪ക് പെ൪മിറ്റും നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് തൊഴിൽ, ആഭ്യന്തര മന്ത്രാലയങ്ങൾ വ്യക്തമാക്കി. ഇതിൽ വീഴ്ചവരുത്തിയ തൊഴിലുടമയിൽനിന്ന് തൊഴിലാളിക്ക് അനുമതി കൂടാതെ മറ്റൊരാളിലേക്ക് മാറാവുന്നതാണ്. ഈ നിയമം ഇളവുകാലത്തിന് ശേഷവും പ്രാബല്യമുള്ളതായിരിക്കും.
തൊഴിലുടമ രേഖകൾ നൽകാതിരിക്കുന്നത് സ്പോൺസ൪ഷിപ്പ് മാറാൻ തടസ്സമാവില്ല. രാജാവ് ഇളവ് പ്രഖ്യാപിച്ച ശേഷം രൂപംനൽകിയ സ്ഥാപനത്തിലേക്ക് സ്പോൺസ൪ഷിപ്പ് മാറാൻ നിയമം അനുവദിക്കുന്നില്ല. സ്പോൺസ൪ഷിപ്പ് മാറ്റം, പ്രഫഷൻ മാറ്റം എന്നിവ തൊഴിൽ മന്ത്രാലയത്തിൻെറ ഇലക്ട്രോണിക് സംവിധാനമനുസരിച്ച് ചെയ്യാവുന്നതാണ്. ആനുകൂല്യമനുസരിച്ച് ഇത് നടപ്പാക്കാൻ ഇലക്ട്രോണിക് സംവിധാനം തുറന്നുകിട്ടാത്ത സ്ഥാപനങ്ങൾ തങ്ങളുടെ തൊട്ടടുത്ത മന്ത്രാലയ ശാഖയുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.