റിയാദ്: അനധികൃത വിദേശ തൊഴിലാളികൾക്ക് നിയമവിധേയരാകാൻ സൗദി തൊഴിൽ-ആഭ്യന്തര മന്ത്രാലയങ്ങൾ വെള്ളിയാഴ്ച ഇളവ് പ്രഖ്യാപിച്ച നടപടിക്ക് വാക്കുകൾക്കതീതമായ നന്ദി അറിയിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന് ഇന്ത്യൻ സമൂഹത്തിനുവേണ്ടി നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സൗദി അധികൃതരുടെ പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. വിദേശ ഇന്ത്യക്കാ൪ക്ക് കൂടി ലഭ്യമാകുന്ന ഈ ഇളവുകൾക്കുള്ള കടപ്പാട് വാക്കുകൾക്കതീതമാണ്. അവശതയനുഭവിക്കുന്ന പ്രവാസി സമൂഹങ്ങൾക്ക് വീണ്ടും ലഭിച്ച രാജകാരുണ്യമാണിത്. സൗദി അധികൃത൪ നൽകിയ ഈ അവസരം ഉപയോഗിച്ച് നിയമ വിധേയരായി മാറുക എന്നത് പ്രവാസി ഇന്ത്യക്കാരുടെ ഉത്തരവാദിത്തം കൂടിയാണ്. എത്രയും വേഗം ഈ അവസരം ഉപയോഗിക്കണമെന്നും ഇ. അഹമ്മദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.