കോഴിക്കോട്: ജില്ലയിൽ വരൾച്ചാ ദുരിതാശ്വാസ പ്രവ൪ത്തനങ്ങൾക്ക് 4.5 കോടി രൂപയുടെ ഭരണാനുമതി. 497 പദ്ധതികൾക്കായി ഇത് ചെലവഴിക്കുമെന്ന് എ.ഡി.എം കെ.പി രമാദേവി അറിയിച്ചു. കുടിവെള്ള വിതരണത്തിനായി കോഴിക്കോട്, കൊയിലാണ്ടി, വടകര തഹസിൽദാ൪മാ൪ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ എന്നിങ്ങനെ വേറെയും അനുവദിച്ചിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് പഞ്ചായത്തുകൾക്ക് അര ലക്ഷം രൂപ വീതം അഡ്വാൻസ് തുക നൽകി.
ഭരണാനുമതി നൽകിയ പ്രവൃത്തികൾ ഇവയാണ്. കിണ൪ ആഴം കൂട്ടലും അറ്റകുറ്റപ്പണിയും -178, പൊതുകുളം നന്നാക്കൽ -20, തടയണ അറ്റകുറ്റപ്പണി -18, പൈപ്പ് ലൈൻ നീട്ടലും പമ്പ് സെറ്റ് മാറ്റലും -106, കുടിവെള്ള പദ്ധതി -45, കുഴൽ കിണ൪ അറ്റകുറ്റപ്പണി - 118, ടാങ്ക് -2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.