ജില്ലയില്‍ 77.26 ശതമാനം വിജയം

ആലപ്പുഴ: ഹയ൪ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ ഇക്കുറി 77.26 ശതമാനം വിജയം. ജില്ലയിലെ 104 സ്കൂളുകളിൽ പരീക്ഷയെഴുതിയ 19,858 വിദ്യാ൪ഥികളിൽ 15,164 വിദ്യാ൪ഥികളാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ഇവരിൽ 309 പേ൪ എല്ലാ വിഷയത്തിനും എ പ്ളസ് നേടി.
ജില്ലയിൽ ഇക്കുറി നൂറുശതമാനം വിജയം നേടിയത് ഒരേയൊരു സ്കൂളാണ്. അമ്പലപ്പുഴയിലെ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയ൪ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 115 വിദ്യാ൪ഥികളിൽ 115 പേരും വിജയിച്ചു. സംസ്ഥാനത്തുതന്നെ 42 സ്കൂളുകൾ നൂറുശതമാനം വിജയം നേടിയപ്പോൾ അതിൽ സ൪ക്കാ൪ സ്കൂളിൻെറ അഭിമാനം ഉയ൪ത്തിയതും ആലപ്പുഴ ജില്ലയിലെ ഈ വിദ്യാലയമാണ്.
പുന്നപ്രയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽനിന്ന് 34 പേ൪ പരീക്ഷക്ക് രജിസ്റ്റ൪ ചെയ്തിരുന്നു. ഇതിൽ 33 പേ൪ വിജയിക്കുകയും ചെയ്തു. ഒരാൾ പരീക്ഷ എഴുതാതിരുന്നതാണ് നൂറുമേനി നഷ്ടമാകാൻ കാരണമായത്.
ഓപൺ സ്കൂളിൽ ഹയ൪ സെക്കൻഡറി പരീക്ഷ എഴുതിയവരിൽ 41.04 ശതമാനം പേ൪ വിജയിച്ചു. 3761 പേ൪ എഴുതിയതിൽ 1528 പേ൪ വിജയിച്ചു.
വൊക്കേഷനൽ ഹയ൪ സെക്കൻഡറി വിഭാഗത്തിൽ 87.41 ശതമാനമാണ് വിജയം. 143 പേ൪ പരീക്ഷ എഴുതിയതിൽ 125 പേ൪ വിജയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.