റിയാദിലെ മഴക്കെടുതി: അമ്പതോളം പേരെ രക്ഷപ്പെടുത്തി

റിയാദ്: ചൊവ്വാഴ്ച വൈകിട്ട് റിയാദ് മേഖലയിലുണ്ടായ ശക്തമായ മഴയിലും പൊടിക്കാറ്റിലുംപെട്ട് ജീവൻ അപകടത്തിലായ 50ഓളം പേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. മഴവെള്ളപ്പാച്ചിലിൽ റോഡുകളിടിഞ്ഞും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയും പൊടിക്കാറ്റിൽ കെട്ടിടങ്ങൾ ഭാഗികമായി ഇടിഞ്ഞും മറ്റുമുണ്ടായ അപകടങ്ങളിൽപെട്ടവരെയാണ് നഗരത്തിലും സമീപ പ്രദേശങ്ങളിലുംനിന്ന് രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് നാലിനും ഏഴിനുമിടക്ക് കുറഞ്ഞ സമയത്തിനകം മധ്യ, വടക്കൻ പ്രവിശ്യകളിൽ നിന്നായി പതിനായിരത്തോളം രക്ഷാപ്രവ൪ത്തന അഭ്യ൪ഥനകളാണ് ലഭിച്ചതെന്ന് സിവിൽ ഡിഫൻസ് മാധ്യമ വക്താവ് കേണൽ അബ്ദുല്ല ഉറാബി അൽഹാരിസി പറഞ്ഞു. രണ്ടു മണിക്കൂറിനിടയിൽ പെയ്ത മഴയിൽ വൻ ജലപ്രവാഹമാണുണ്ടായതെന്നും റോഡുകളിൽ വെള്ളം നിറഞ്ഞ് ഗതാഗതം പൂ൪ണമായും തടസപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ വിവിധ സുരക്ഷാ വിഭാഗങ്ങളുടെ യോജിച്ച നീക്കത്തിലൂടെ പെട്ടെന്ന് പൂ൪വസ്ഥിതി വീണ്ടെടുക്കാൻ സാധിച്ചു. റിയാദ് മേഖലയിൽനിന്ന് മാത്രം ഏതാണ്ട് 8,025 സഹായ അഭ്യ൪ഥനകളാണ് ലഭിച്ചത്. ഇതിനെല്ലാം ഉടൻ പരിഹാരം കാണാൻ സാധിച്ചു. അൽഖ൪ജിൽ യാത്രക്കാരുൾപ്പെടെ കാറുകൾ വെള്ളത്തിൽ മുങ്ങിയ നാല് സംഭവങ്ങളുണ്ടായി. നാല് അപകടങ്ങളിലും പരിക്കുകളില്ലാതെ ആളുകളെ രക്ഷിക്കാൻ സാധിച്ചു. മുസഹ്മിയ, ഹുറൈമില, റുമ, ശഖ്റ എന്നിവിടങ്ങളിൽനിന്ന് സമാനമായ മൂന്ന് വീതം സംഭവങ്ങളും സുലൈയിൽനിന്ന് രണ്ട് സംഭവങ്ങളുമാണ് റിപ്പോ൪ട്ട് ചെയ്യപ്പെട്ടത്. അഫ്ലാജിൽ ഇത്തരം ഏഴ് സംഭവങ്ങളുണ്ടായി.
എല്ലായിടത്തും റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ മഴവെള്ളപ്പാച്ചിലിൽപെട്ട് അപകടത്തിലാവുകയായിരുന്നു. വൻ സജ്ജീകരണങ്ങളുമായി ഉടൻ രംഗത്തെത്തിയ സുരക്ഷാ സേന രക്ഷാപ്രവ൪ത്തനത്തിൽ ഏ൪പ്പെട്ടു. അതുകൊണ്ടാണ് ജീവപായമോ പരിക്കുകളോ ഇല്ലാതെ നിരവധി പേരെ ഇത്തരം സംഭവങ്ങളിൽനിന്ന് രക്ഷപ്പെടുത്താൻ സാധിച്ചത്.
രാജ്യത്തിൻെറ തെക്കൻ മേഖലയിൽനിന്ന് ചൊവ്വാഴ്ച വൈകിട്ട് നിരവധി അപകടങ്ങൾ റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീസാന് സമീപം ദമദ് താഴ്വരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ വീണുപോയ ഒരു വാഹനത്തിൽനിന്ന് നാലുപേരെ രക്ഷപ്പെടുത്തി. മദീന മേഖലയിൽനിന്ന് നൂറോളം സഹായ അഭ്യ൪ഥനകളാണ് ലഭിച്ചത്. സമീപ പ്രദേശങ്ങളിലെ വിവിധ ഗ്രാമങ്ങളിൽനിന്ന് വാഹനങ്ങൾ അപകടത്തിൽപെട്ട് പരിക്കേറ്റ 15 പേരെ രക്ഷപ്പെടുത്തി. പല പ്രദേശങ്ങളിലും മഴക്കെടുതിയിൽപെട്ട നിരവധി പേരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപാ൪പ്പിച്ചതായും സിവിൽ ഡിഫൻസ് അധികൃത൪ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.