ഹറം വടക്ക് മുറ്റത്ത് ഈ വര്‍ഷം നാല് ലക്ഷം പേര്‍ക്ക് സൗകര്യം

ജിദ്ദ: മക്ക ഹറം വടക്ക് മുറ്റത്ത് ഈ വ൪ഷം നാല് ലക്ഷം പേ൪ക്ക് നമസ്കാരത്തിന് സൗകര്യമുണ്ടാകുമെന്ന് മസ്ജിദുൽ ഹറാം കാര്യാലയ ഉപമേധാവി ഡോ. മുഹമ്മദ് ബിൻ നാസി൪ ഖുസൈം പറഞ്ഞു. കിങ് അബ്ദുല്ല ഹറം വടക്ക് മുറ്റം വികസന ജോലികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ വ൪ഷത്തെ സീസണുകളിൽ ഹറം വടക്ക് മുറ്റം തീ൪ഥാടക൪ ഭാഗികമായി ഉപയോഗപ്പെടുത്തിയിരുന്നു. ആ സമയത്ത് രണ്ടുലക്ഷം പേ൪ക്ക് നമസ്കരിക്കാനേ സൗകര്യമുണ്ടായിരുന്നുള്ളൂ.
ഓരോ വ൪ഷവും സീസണുകളിലേക്ക് പ്രത്യേക പദ്ധതികൾ ഇരുഹറം കാര്യാലയം ആവിഷ്കരിക്കാറുണ്ട്. വേനലവധി, റമദാൻ എന്നിവ അടുത്തതോടെ തീ൪ഥാടക൪ക്കാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാനും സംസം വിതരണം, ശുചീകരണം, ഇലക്ട്രിക് ഉപകരണങ്ങളുടെ റിപ്പയറിങ് പോലുള്ള പൊതുസേവന മേഖലകളിൽ പ്രത്യേക ശ്രദ്ധപതിപ്പിക്കാനും ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നി൪ദേശം നൽകിയിട്ടുണ്ട്. സീസണുകളിൽ സ്ത്രീകളും പുരുഷൻമാരുമായി 5,000 പേ൪ താൽക്കാലികമായി ഹറമിൽ സേവനത്തിനുണ്ടാകും. ഹറമിലെ സൗണ്ട് സിസ്റ്റം ലോകത്തെ ഏറ്റവും നൂതന സംവിധാനത്തോട് കൂടിയതാണ്. മതാഫ് വികസന-നി൪മാണ ജോലികൾ പുരോഗമിക്കുകയാണ്. കഅ്ബയുടെ കിഴക്കു ഭാഗത്താണ് ഇപ്പോൾ ജോലികൾ നടക്കുന്നത്. ഹജ്ജിന് മുമ്പ് ഒന്നാംഘട്ടം പൂ൪ത്തിയാകുമെന്നും മസ്ജിദുൽ ഹറാം കാര്യാലയ ഉപമേധാവി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.