കുവൈത്ത് സിറ്റി: മി൪ഗാബ്, സുഖ് മുബാറകിയ എന്നിവിടങ്ങളിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ 81 പേ൪ പിടിയിലായി.
ക്യാപിറ്റൽ സുരക്ഷാവിഭാഗം തലവൻ ബ്രിഗേഡിയ൪ താരിഖ് ഹമാദയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ൪ പിടിയിലായത്. പിടിയിലായവരിൽ 21 പേ൪ ഇഖാമ കാലാവധി തീ൪ന്നവരും 11പേ൪ സ്പോൺസറുടെ അടുക്കൽ നിന്നും ഒളിച്ചോടിയവരും 15 പേ൪ വിവിധ കേസുകളിൽ പ്രതികളായവരും 41 പേ൪ രേഖകളൊന്നുമില്ലാത്തവരുമാണെന്ന് ബ്രിഗേഡിയ൪ താരിഖ് ഹമാദ വ്യക്താമാക്കി. കാപിറ്റൽ ഗവ൪ണറേറ്റിൻെറ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ പരിശോധന തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.