സുല്‍മില്‍ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

 

ത്വാഇഫ്: ത്വാഇഫിൽ നിന്നും 220 കിലോമീറ്റ൪ അകലെ റിയാദ് എക്സ്പ്രസ് ഹൈവേയിൽ അൽമോയക്ക് സമീപം സുൽമിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടിയം മൈലക്കാട് സീന മൻസിൽ സമീ൪ (40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം. ജിദ്ദ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന അസിംക്കോ കമ്പനിയിലെ ഡോകുമെൻറ് കൺട്രോൾ ഓഫീസറായി ഏഴ് വ൪ഷമായ ജോലി നോക്കിവരികയായിരുന്നു. കമ്പനിയുടെ പ്രൊജക്ട് വ൪ക്ക് സുൽമിൽ നടക്കുന്നുണ്ട്. കുറച്ച് നാളുകളായി സമീറിന് ഇവിടെയാണ് ജോലി. 
കുടുംബ സമേതം ജിദ്ദയിൽ താമസിക്കുന്ന ഇയാൾ ആഴ്ചയിൽ നാല് ദിവസം ഇവിടത്തെ ക്യാമ്പിൽ തങ്ങും. ബുധനാഴ്ച വൈകീട്ട് ജിദ്ദയിലേക്ക് മടങ്ങൂം. ശനിയാഴ്ച രാവിലെ ജിദ്ദയിൽ നിന്ന് സുൽമിലെ ജോലി സ്ഥലത്ത് എത്താറാണ് പതിവ്. ശനിയാഴ്ച രാവിലെ സുൽമിലേക്ക് വരുമ്പോൾ സമീ൪ ഓടിച്ചിരുന്ന കാ൪ അപടകത്തിൽ പെടുകയായിരുന്നു.  മൃതദേഹം സുൽമിലെ ജനറൽ ആശുപത്രിയിലെ മോ൪ച്ചറിയിൽ സൂക്ഷിച്ചിണ്ട്. ദമ്മാമിൽ ജോലി നോക്കുന്ന ജ്യേഷ്ടൻ നൗഷാദിന് പുറമെ ജിദ്ദയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും സുൽമിലെത്തിയിട്ടുണ്ട്. ഭാര്യ: ഫൗസിയ. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.