യു.എന്‍ അന്താരാഷ്ട്ര കുടിയേറ്റ സംഘടനക്ക്് കുവൈത്ത് അഞ്ച് ലക്ഷം ഡോളര്‍ സഹായം നല്‍കി

കുവൈത്ത് സിറ്റി:  ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര കുടിയേറ്റ സംഘടനക്ക്് കുവൈത്ത് അഞ്ച് ലക്ഷം ഡോള൪ സഹായം നൽകി. ഐക്യരാഷ്ട്രസഭയിലെ കുവൈത്ത് പ്രതിനിധി അബ്ദുറസാഖ് റസൂഖിയാണ് കുടിയേറ്റ സംഘടന മേധാവി തുക വില്യം സ്വിങ്ങിന് കൈമാറിയത്. ലിബിയ, സുഡാൻ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ പ്രയാസമനുഭവിക്കുന്നവ൪ക്ക് വേണ്ടിയാണ് തുക ചെലവഴിക്കുക. കഴിഞ്ഞ വ൪ഷങ്ങളിൽ അന്താരാഷ്ട്ര കുടിയേറ്റ സംഘടനക്ക് കീഴിൽ ധാരാളം രാജ്യങ്ങൾക്ക് സഹായം ലഭിച്ചിട്ടുണ്ട്. മാനുഷിക പ്രവ൪ത്തനങ്ങളിൽ സംഘടനയുടെ പ്രവ൪ത്തനം ശ്ളാഘനീയമാണെന്നും അബ്ദുറസാഖ്  റസൂഖി അഭിപ്രായപ്പെട്ടു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.