ഇറാനിയന്‍ ശാസ്ത്രജ്ഞന്‍ മുജ്തബയെ വിട്ടയച്ചു

മസ്കത്ത്: അമേരിക്ക തടവിലാക്കിയ ഇറാനിയൻ ശാസ്ത്രജ്ഞൻ മുജ്തബ അത്റൂദി  ഒമാനിൽ തിരിച്ചെത്തിയതായി  ഔദ്യാഗിക ടെലിവിഷൻ റിപ്പോ൪ട്ട് ചെയ്തു. അമേരിക്കൻ ഉപരോധം മറികടന്ന് ഇറാന് അത്യാധുനിക സാങ്കേതിക ഉപകരണങ്ങൾ നൽകിയെന്ന ആരോപണത്തെ തുട൪ന്ന് 2011 മുതൽ മുജ്തബ അമേരിക്കൻ കസ്റ്റഡിയിലായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ  ടെലിവിഷൻ വെളിപ്പെടുത്തിയിട്ടില്ല.
കസ്റ്റഡിയുമായി ബന്ധപ്പെട്ട് വാഷിങ്ടണിനും തെഹ്റാനുമിടയിൽ നടന്ന ച൪ച്ചകളിൽ ഇടനിലക്കാരായി ഒമാൻ പ്രവ൪ത്തിച്ചിരുന്നു. തെഹ്റാൻ ശരീഫ് സ൪വകലാശാലയിലെ മൈക്രോചിപ്പ് വിദഗ്ധനായ മുജ്തബയെ മോചിപ്പിച്ചതായി ഇറാൻെറ ഔദ്യാഗിക വാ൪ത്താ ഏജൻസി കഴിഞ്ഞ ദിവസം റിപ്പോ൪ട്ട് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.