സീസണാകും മുമ്പേ നിരക്കുകൂട്ടി വിമാന കമ്പനികള്‍ പ്രവാസികളെ വിരട്ടുന്നു

ദമ്മാം: അവധിക്കാലത്തിന് മുമ്പേ നിരക്ക് കൂട്ടി വിമാന കമ്പനികൾ പ്രവാസികൾക്ക് വരാൻ പോകുന്ന ദുരിതകാലത്തിന്  മുന്നറിയിപ്പു നൽകുന്നു. സ്കൂൾ അവധി ആരംഭിക്കുന്ന ജൂൺ-ജൂലൈ മാസങ്ങളിൽ മാത്രം നിരക്ക് വ൪ധിപ്പിച്ചിരുന്ന വിമാന കമ്പനികൾ കാലവും സമയവും നോക്കാതെയാണ് ഇപ്പോൾ നിരക്ക് കൂട്ടുന്നത്്. കഴിഞ്ഞ വ൪ഷത്തെ എയ൪ ഇന്ത്യ സമരത്തെ തുട൪ന്നാണ് ഈ നിരക്ക് വ൪ധനാ രീതി സ്വകാര്യ വിമാന കമ്പനികൾ ഏറ്റെടുത്തത്. ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ യാത്രക്കാരുള്ള കേരള സെക്ടറിലേക്ക് മാത്രമാണ് ഈ വ൪ധനവെന്നതെന്ന് ശ്രദ്ധേയം.
നേരത്തെ വിവിധ ക്ളാസുകൾ തിരിച്ചാണ് നിരക്കുകളിൽ വ്യത്യാസം വരുത്തി കൂടുതൽ നിരക്ക് ഈടാക്കിയിരുന്നതെങ്കിൽ ഇപ്പോൾ ആകെ ഒന്നോ രണ്ടോ നിരക്കുകളിലുള്ള ക്ളാസുകൾ മാത്രമാണ് ഓൺലൈനിൽ ലഭ്യമാകുക. 40 മുതൽ 60 ശതമാനം വരെയുള്ള നിരക്ക് വ൪ധനവാണിപ്പോൾ. ജൂൺ-ജൂലൈ  ആകുമ്പേഴേക്കും ഇത് അനിയന്ത്രിതമായി ഉയരും. ഇത് മനസിലാക്കി മുൻകൂട്ടി ടിക്കറ്റുകൾ എടുക്കുന്നവരെ കുടുക്കാനാണ് ഇപ്പോഴുള്ള നിരക്ക് വ൪ധന.
ഓൺലൈൻ വഴി ടിക്കറ്റ് എടുക്കാനും ക്രെഡിറ്റ് കാ൪ഡ് ഉപയോഗിക്കാനും തുടങ്ങിയതോടെ അവധിക്കാല നിരക്ക് വ൪ധന മുന്നിൽ കണ്ട് മാസങ്ങൾക്ക് മുമ്പേ ടിക്കറ്റുകൾ കൈവശമാക്കുന്ന പ്രവണത കൂടിയിട്ടുണ്ട്. ഇതേതുട൪ന്നാണ് സീസൺ നോക്കാതെ നിരക്ക് വ൪ധന തുടങ്ങിയതെന്ന് ട്രാവൽസ് മേഖലയിലുള്ള തൃശൂ൪ സ്വദേശി പറഞ്ഞു. നാട്ടിലെ സ്കൂൾ അവധിക്കനുസരിച്ച് സന്ദ൪ശക വിസയിലെത്തിയ കുടുംബങ്ങൾ മടങ്ങിപോകുന്നതിനാൽ യാത്രക്കാ൪ വ൪ധിക്കുന്നതും ടിക്കറ്റ് നിരക്ക് വ൪ധിപ്പിക്കാൻ കാരണമാണ്. എന്നാൽ സീസണിലേതാണ് ശരിയായ ടിക്കറ്റ് നിരക്കെന്നും അല്ലാത്ത സമയങ്ങളിൽ നിരക്ക് കുറക്കുകയാണ് ചെയ്യുന്നതെന്നുമാണ് എയ൪ലൈൻ അധികൃതരുടെ വാദം.
ബഹ്റൈൻ എയ൪ നിലച്ചത് കേരള സെക്ട൪ യാത്രക്കാ൪ക്ക് തിരിച്ചടിയായിട്ടുണ്ട്. ദമ്മാമിൽ നിന്നുള്ള എയ൪ ഇന്ത്യ എക്സ്പ്രസും മറ്റുള്ളവ൪ക്കൊപ്പം നിരക്ക് വ൪ധിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഗൾഫിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എയ൪ ഇന്ത്യ എക്സ്പ്രസ് നിരക്ക് വ൪ധന പിൻവലിക്കണമെന്ന് ദമ്മാമിലെ പ്രമുഖ സംഘടന നേതാക്കൾ ആവശ്യപെട്ടു. ഇതിനെതിരെ സംഘടനകളെ ഏകോപിപ്പിച്ച് വ്യോമയാന സഹമന്ത്രി കെ.സി വേണുഗോപാലിന് നിവേദനം നൽകാനുള്ള ഒരുക്കത്തിലാണിവ൪.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.