ദോഹ: ‘മവാഇദു ഇഫ്താ൪ സായിം’ എന്ന പേരിലുള്ള ഈ വ൪ഷത്തെ റമദാൻ ഇഫ്താ൪ പദ്ധതിക്കായി അമ്പത് ലക്ഷം റിയാൽ നീക്കി വെച്ചതായി സക്കാത്ത് ഫണ്ട് അധികൃത൪ അറിയിച്ചു. ഈ തുക കൊണ്ട് മൂന്ന് ലക്ഷം പേരെ നോമ്പ് തുറപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സക്കാത്ത് ഫണ്ട് പ്രൊജക്ട് മാനേജ൪ അഹ്മദ് ബിൻ സുൽത്താൻ അൽ മുസൈഫിരി പറഞ്ഞു.
1995ൽ ആണ് സക്കാത്ത് ഫണ്ട് ഈ മേഖലയിൽ ആദ്യമായി ധനവിനിയോഗം ആരംഭിച്ചത്. അന്ന് രാജ്യത്തെ നാല് സ്ഥലങ്ങളിൽ മാത്രമാണ് ഇഫ്താ൪ ടെൻറുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ ടെൻറുകളുടെ എണ്ണം 23 ആണ്. കഴിഞ്ഞ റമദാനിൽ ഈ ഇനത്തിൽ 45,38,780 റിയാൽ ചെലവഴിച്ചതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.