അംബാസഡര്‍ ഹാമിദലി റാവു സൗദി തൊഴില്‍ മന്ത്രിയെ കണ്ടു

റിയാദ്: പ്രവാസിപ്രതിസന്ധിക്ക് അയവുവരുത്താൻ ഇന്ത്യ ഗവൺമെൻറ് നടത്തുന്ന നീക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസഡ൪ ഹാമിദലി റാവു തിങ്കളാഴ്ച സൗദി തൊഴിൽ മന്ത്രി എഞ്ചി. ആദിൽ ഫഖീഹുമായി കൂടിക്കാഴ്ച നടത്തി. തൊഴിൽ മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയായ ‘നിതാഖാത്’ മൂലം രാജ്യത്തെ ഇന്ത്യൻ തൊഴിലാളികൾ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ ഉഭയകക്ഷി സൗഹൃദത്തിൻെറ വഴിയിൽ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനുള്ള ഇന്ത്യൻ ഉന്നതതല നീക്കത്തിൻെറ സുപ്രധാന കാൽവെപ്പായി സൗദി മന്ത്രിയുമായുള്ള കൂടിക്കാഴ്ച.
തൊഴിൽ മന്ത്രാലയത്തിൽ നടന്ന വിശദമായ കൂടിക്കാഴ്ചയിൽ പ്രശ്നങ്ങളുടെ സ൪വതല സ്പ൪ശിയായ ച൪ച്ച നടന്നതായി എംബസിയധികൃത൪ വാ൪ത്താക്കുറിപ്പിൽ അറിയിച്ചു. നിതാഖാത്തിൻെറ പശ്ചാത്തലത്തിൽ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമവും പ്രശ്ന പരിഹാര മാ൪ഗങ്ങളും ച൪ച്ച ചെയ്യപ്പെട്ടു. നിതാഖാത്ത് മൂലം നിയമ പ്രശ്നങ്ങളിൽപെട്ടവ൪ക്ക് നിയമാനുസൃതരായി മാറാൻ മൂന്നുമാസ സാവകാശം അനുവദിച്ച അബ്ദുല്ല രാജാവിൻെറ കാരുണ്യ നടപടിയെ അംബാസഡ൪ ശ്ളാഘിക്കുകയും ഇന്ത്യയുടെ കൃതജ്ഞത അറിയിക്കുകയും ചെയ്തു.
ശുഭ പ്രതീക്ഷയും ആഹ്ളാദവും നൽകുന്ന കൂടിക്കാഴ്ചയാണ് നടന്നതെന്നും നിയമത്തെ അനുസരിക്കാൻ തയാറുള്ള ആ൪ക്കും പ്രതിസന്ധിയെ നേരിടേണ്ടിവരില്ലെന്നും കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) സിബി ജോ൪ജ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഉപജീവനം നടത്തുന്ന രാജ്യത്തെ നിയമങ്ങളെ വിലകൽപിക്കാൻ തയാറാവണം. അനുവദിക്കപ്പെട്ട മൂന്നുമാസ കാലാവധി പരമാവധി പ്രയോജനപ്പെടുത്തി പൂ൪ണാ൪ഥത്തിൽ തന്നെ നിയമാനുസൃതരായി മാറാൻ എല്ലാവരും ശ്രമിക്കണം. നിയമനടപടികൾ ശരിയാക്കാൻ തടസങ്ങളൊ പ്രശ്നങ്ങളൊ നേരിടുന്നവ൪ സഹായത്തിനായി എംബസിയെ സമീപിക്കാം. ചില നിയമ പ്രശ്നങ്ങളിന്മേൽ അടിയന്തര സഹായം ആവശ്യമായി വരുന്നവ൪ക്ക് labour.riyadh@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാമെന്നും എംബസി വാ൪ത്താക്കുറിപ്പിൽ പറഞ്ഞു. എക്സിറ്റിൽ ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്ന നിയമലംഘകരായ ആളുകൾ എത്രയും വേഗം ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റ൪ ചെയ്യണമെന്നും നിതാഖാതിൻെറ പുതിയഘട്ട നടപ്പാക്കലിന് ശേഷം ഇന്ത്യൻ എംബസിയിൽ ഔ്പാസിന് വേണ്ടി അപേക്ഷ നൽകിയവരുടെ എണ്ണം 38000 ആയെന്നും ഡി.സി.എം വ്യക്തമാക്കി.
ഔ്പാസിനുള്ള അപേക്ഷാ സ്വീകരണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നിയമലംഘക൪ക്ക് ഫൈനൽ എക്സിറ്റിനുള്ള അനുവാദം ബന്ധപ്പെട്ട സൗദി വകുപ്പിൽനിന്ന് ലഭിച്ചാലെ ഔ്പാസ് നൽകൂ. നിയമ ലംഘക൪ക്കുള്ള പൊതുമാപ്പ് സൗദിയധികൃത൪ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സൗദിയധികൃതരുമായി നിരന്തരബന്ധം നിലനി൪ത്തുന്നതിനാൽ പൊതുമാപ്പോ സമാനമായ നടപടികളോ സംബന്ധിച്ച് വിവരം കിട്ടുന്ന മുറക്ക് ഇന്ത്യൻ സമൂഹത്തെ യഥാസമയം അറിയിക്കുമെന്നും എംബസിയധികൃത൪ വാ൪ത്താക്കുറിപ്പിൽ കൂട്ടിച്ചേ൪ത്തു. ഈ മാസം അവസാനം നടക്കുന്ന ഇന്ത്യൻ മന്ത്രിതല സന്ദ൪ശന പരിപാടിയുടെ രൂപരേഖ പൂ൪ത്തിയായി വരുന്നതേയുള്ളൂവെന്നും അടുത്ത ദിവസങ്ങളിൽ ചിത്രം വ്യക്തമാവുമെന്നും ഡി.സി.എം പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള പ്രവാസികാര്യ മന്ത്രി കെ.സി ജോസഫിൻെറ സൗദി സന്ദ൪ശനം സംസ്ഥാന ഗവൺമെൻറ് കഴിഞ്ഞദിവസം ഔദ്യാഗികമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ മാസം 27ന് റിയാദിലെത്തുന്ന മന്ത്രി കേരളീയ സമൂഹ പ്രതിനിധികളുമായും ഇന്ത്യൻ മിഷനുമായും ബന്ധപ്പെട്ട് വിവരശേഖരണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.