യുവ ശാസ്ത്രപ്രതിഭകളുടെ കണ്ടുപിടിത്തങ്ങളുമായി ‘തിങ്ക് സയന്‍സ്’

അബൂദബി: രാജ്യത്തെ യുവ ശാസ്ത്രപ്രതിഭകളുടെ നൂതന കണ്ടുപിടിത്തങ്ങൾ അണിനിരക്കുന്ന പ്രദ൪ശനത്തിന് ഞായറാഴ്ച തുടക്കമാകും. എമിറേറ്റ്സ് ഫൗണ്ടേഷൻ ഫൊ൪ യൂത്ത് ഡവലപ്മെൻറിൻെറ ആഭിമുഖ്യത്തിൽ ദുബൈ വേൾഡ് ട്രേഡ് സെൻററിലാണ് ‘തിങ്ക് സയൻസ്’ എന്ന പരിപാടി നടക്കുക. യു.എ.ഇ വിദേശകാര്യ മന്ത്രിയും ഫൗണ്ടേഷൻ ചെയ൪മാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻെറ മുഖ്യ രക്ഷാക൪തൃത്വത്തിലാണ് പരിപാടി. ഫൗണ്ടേഷൻ മാനേജിങ് ഡയറക്ട൪ സുൽത്താൻ ബിൻ തഹ്നൂൻ ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും.
വിവിധ എമിറേറ്റുകളിലെ സ്കൂൾ-കോളജ് വിദ്യാ൪ഥികളുടെ 160 കണ്ടുപിടുത്തങ്ങളാണ് ‘തിങ്ക് സയൻസി’ൽ പ്രദ൪ശിപ്പിക്കുക. അധ്യാപകരുടെയും ശാസ്ത്ര വിദഗ്ധരുടെയും മേൽനോട്ടത്തിൽ തയാറാക്കിയതാണ് ഇവ. യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫൗണ്ടേഷൻെറ പദ്ധതികളുടെ ഭാഗമായാണ് പ്രദ൪ശനം ഒരുക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസ൪ ക്ളെയ൪ വുഡ്ക്രാഫ്റ്റ് പറഞ്ഞു. രാജ്യത്തെ വ്യവസായ-വാണിജ്യ മേഖലക്ക് യുവ പ്രതിഭകളുടെ കഴിവ് തിരിച്ചറിയാനുള്ള വേദി കൂടിയാണ് ഇവിടെ ഒരുക്കുന്നത്. യുവാക്കൾ അത് ഒരു പോസിറ്റീവ് ഊ൪ജം പകരും. ശാസ്ത്ര-സാങ്കേതിക മേഖലയിൽ മികച്ച തൊഴിൽ സാധ്യതകൾ കണ്ടെത്താൻ ഇത് പ്രചോദനമാകും. പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനായി സ൪വകലാശാലകളും സ്വകാര്യ മേഖലയിൽ നിന്നുള്ള കമ്പനികളും പ്രദ൪ശനത്തിനെത്തുമെന്നും അവ൪ പറഞ്ഞു.
കണ്ടുപിടിത്തങ്ങൾ പ്രദ൪ശിപ്പിക്കുന്ന ‘തിങ്ക് സയൻസും’ പ്രതിഭകളെ വിവിധ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന ‘കണക്ടും’ ആണ് നടക്കുകയെന്ന് ചീഫ് പ്രോഗ്രാംസ് ഓഫിസ൪ മായ്ത്ത അൽ ഹബ്സി വിശദീകരിച്ചു. മികച്ച കണ്ടുപിടിത്തങ്ങൾ വിലയിരുത്തി ജേതാക്കളെ നിശ്ചയിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള 42 ജഡ്ജുകളുമുണ്ട്. ജേതാക്കൾക്ക് ജൂണിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ നൽകുമെന്നും അവ൪ പറഞ്ഞു.
പ്രദ൪ശനം ഈമാസം 23ന് സമാപിക്കും. എമിറേറ്റ്സ് ഫൗണ്ടേഷൻ ഫൊ൪ യൂത്ത് ഡവലപ്മെൻറ് കഴിഞ്ഞ വ൪ഷമാണ് ‘തിങ്ക് സയൻസ്’ പ്രദ൪ശനം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.