അബൂദബി കിരീടാവകാശി ഒബാമയുമായി ചര്‍ച്ച നടത്തി

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയുമായി ച൪ച്ച നടത്തി. ശൈഖ് മുഹമ്മദിൻെറ ദ്വിദിന അമേരിക്കൻ സന്ദ൪ശനത്തിനിടയിലായിരുന്നു വൈറ്റ് ഹൗസിലെ കൂടിക്കാഴ്ച.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ബോസ്റ്റൺ മാരത്തണിന് ഇടയിലുണ്ടായ സ്ഫോടനത്തെ യു.എ.ഇ അപലപിക്കുന്നതായി അറിയിച്ച ശൈഖ് മുഹമ്മദ്, മരിച്ചവ൪ക്ക് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻെറ അനുശോചനവും ഒബാമക്ക് കൈമാറി. പ്രാദേശികവും രാജ്യാന്തര തലത്തിലുള്ളതുമായ സംഭവ വികാസങ്ങളും മിഡിലീസ്റ്റിൽ സമാധാനവും സ്ഥിരതയും കൈവരുത്താനുള്ള നടപടികളും ഇരുവരുടെയും ച൪ച്ചാവിഷയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ശൈഖ് അബ്ദുല്ലയും സംസാരിച്ചു.
അമേരിക്കൻ വൈസ് പ്രസിഡൻറ് ജോസഫ് ബൈഡനുമായും ശൈഖ് മുഹമ്മദും സംഘവും കൂടിക്കാഴ്ച നടത്തി. അമേരിക്ക അടുത്തിറക്കിയ റിപ്പോ൪ട്ട് അനുസരിച്ച് അവരുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് യു.എ.ഇ. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2002ൽ 4.5 ബില്യൻ ഡോള൪ ആയിരുന്നത് 2012ൽ 24.8 ബില്യൻ ആയെന്നാണ് കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.