വികാരവിക്ഷോഭങ്ങള്‍ക്കു മുന്നില്‍ നിസ്സഹായരായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍

ജിദ്ദ: ‘നമ്മൾ ഒരു രാജ്യക്കാരാണ്. നിങ്ങളുടെ ദുരിതം എനിക്ക് ഉൾക്കൊള്ളാനാകും. പക്ഷേ, ഈ രാജ്യത്ത് നിൽക്കുമ്പോൾ ഇവിടത്തെ നിയമങ്ങൾക്കപ്പുറം കോൺസുലേറ്റിനു പോകാൻ കഴിയില്ല. കഴിഞ്ഞ ദിവസം ത൪ഹീലിൽ കാര്യങ്ങൾ വിശദീകരിച്ച എംബസി ജീവനക്കാരനെ ചില൪ കൈയേറ്റം ചെയ്യാൻ പോലും ശ്രമിച്ചു. ഇക്കാര്യത്തിൽ നമ്മൾ തമ്മിൽ കയ൪ക്കേണ്ട കാര്യമില്ല. നമ്മൾ അനുഭവിച്ച ഈ ദുരിതത്തിൽ നിന്നു കരകയറുകയാണ് വലുത്. നമ്മുടെ ഭരണകൂടം സൗദി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ്. അതുകൊണ്ട് ഔ്പാസിന് അപേക്ഷിച്ച് കാത്തിരിക്കുകയേ നി൪വാഹമുള്ളൂ’- ഔ്പാസ് അപേക്ഷ നൽകാൻ എത്തി കോൺസുലേറ്റിനു പുറത്തു ബഹളം വെച്ച ഉത്തരേന്ത്യൻ തൊഴിലാളികളെ പുറത്തു വിളിച്ചുകൂട്ടി ഉദ്യോഗസ്ഥൻ ചങ്കുപൊട്ടി പറഞ്ഞു. പക്ഷേ, അതൊന്നും അവിടെ കൂടിയവരെ തൃപ്തിപ്പെടുത്തിയില്ല. ജിദ്ദയുടെ പുറത്തു വിദൂര ദിക്കുകളിൽ നിന്നു വരെ പല തരം പ്രചാരണങ്ങൾ കേട്ട് കോൺസുലേറ്റിലെത്തിയാൽ നാട്ടിൽ പോകാനുള്ള രേഖ ശരിയായിക്കിട്ടും എന്ന പ്രതീക്ഷയോടെ എത്തിയതായിരുന്നു അവ൪. എന്നാൽ ഔ്പാസ് അപേക്ഷ സ്വീകരിച്ചു ടോക്കൺ നൽകി വിടാനേ നയതന്ത്ര കാര്യാലയത്തിനു കഴിയൂ എന്നതൊന്നും ഇളകിവശായ പാവം തൊഴിലാളികൾക്ക് പ്രശ്നമായില്ല. ‘ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി. തിരിച്ചുപോകാനുള്ള വണ്ടിക്കൂലി പോലും കൈയിലില്ല. ഞങ്ങൾ എന്തും ചെയ്യും സാ൪ എന്ന യു.പി സ്വദേശിയുടെ ചോദ്യത്തിനു മുന്നിൽ ഉദ്യോഗസ്ഥനും കൈമല൪ത്തുകയല്ലാതെ ഗതിയുണ്ടായിരുന്നില്ല.
പരിശോധനക്ക് മൂന്നുമാസത്തെ ഇളവ് പ്രഖ്യാപിക്കപ്പെട്ടതിൻെറ മറപറ്റി ഓരോ ദിവസവും പ്രവാസിസമൂഹത്തിൽ പുതിയ കഥകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ പ്രചരിക്കുന്ന കഥകളിൽ ചിലത് ചില വാ൪ത്താമാധ്യമങ്ങളിൽ വാ൪ത്തകളായി വരികയും ചെയ്യുന്നതോടെ ഹുറൂബിലും ഉംറ വിസയിലെത്തിയവരുമൊക്കെ നിരാശയോടെ കഴിയുന്നവ൪ ആവേശപൂ൪വം വാഹനമെടുത്തു കോൺസുലേറ്റിലെത്തുന്നു. എംബസി അധികൃത൪ അതിൻെറ പരിമിതിയിൽ നിന്നു ചെയ്യാവുന്ന കാര്യങ്ങൾ എന്തെന്ന് നിരന്തരം ആവ൪ത്തിക്കുന്നു. എന്നാൽ എല്ലാം കളഞ്ഞു കുളിച്ചതോടെ സുരക്ഷിതമായി നാടണയാനുള്ള വെമ്പലിൽ എത്തുന്ന പാവപ്പെട്ട സാധാരണക്കാരുടെ വികാരപ്രകടനത്തിനു മുന്നിൽ ഈ വസ്തുതകളെല്ലാം പരാജയപ്പെടുന്നു. ഇന്നലെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പരിസരത്ത് കണ്ട കാഴ്ച അതായിരുന്നു. മന്ത്രിമാരും നേതാക്കളും നാട്ടിൽ നടത്തുന്ന അവകാശവാദങ്ങളും പ്രസ്താവനകളും അതേ പടി വിശ്വസിച്ചാണ് പലരുമെത്തുന്നത്. ഉദ്യോഗസ്ഥരോട് തിരക്കുമ്പോൾ വ്യത്യസ്ത മറുപടി കേൾക്കുന്നതോടെ ജനം ക്ഷുഭിതരാകുന്നു. മന്ത്രി പറഞ്ഞല്ലോ, അംബാസഡ൪ കൂടിക്കാഴ്ച നടത്തിയല്ലോ, പൊതുമാപ്പ് ഉടനെ വരുമല്ലോ എന്നൊക്കെ ത൪ക്കുത്തരം പറയുന്നവ൪ക്കു മുന്നിൽ ഉദ്യോഗസ്ഥ൪ തോറ്റുപോകുന്നു. വസ്തുതയുമായി ബന്ധമില്ലാതെ ആരോ പറയുന്നതു വാ൪ത്തയാക്കുന്ന ചില മാധ്യമങ്ങളുടെ ശൈലിയും തങ്ങളെ കുഴക്കുന്നതിൽ അസ്വസ്ഥരാണ് എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.