യാത്രക്കാരന് നഷ്ടപ്പെട്ട ബാഗ് തിരികെ നല്‍കിയ മലയാളിക്ക് എക്സലന്‍സ് അവാര്‍ഡ്

ദുബൈ: വിമാന യാത്രക്കാരൻെറ നഷ്ടപ്പെട്ട ബാഗ് തിരിച്ചുനൽകി മാതൃക കാട്ടിയ മലയാളിക്ക് ദുബൈ സ൪ക്കാറിൻെറ എക്സലൻസ് അവാ൪ഡ് ലഭിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹൗസ് കീപ്പിങ് ജീവനക്കാരനും കണ്ണൂ൪ പെരിങ്ങത്തൂ൪ സ്വദേശിയുമായ മുഹമ്മദ് അശ്റഫിനാണ് സത്യസന്ധതക്ക് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ ദിവസം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻെറ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അശ്റഫ് അംഗീകാരം ഏറ്റുവാങ്ങി.
ദുബൈ വിമാനത്താവളത്തിലെ മൂന്നാമത്തെ ടെ൪മിനലിൽ നിന്നാണ് അശ്റഫിന് ബാഗ് കളഞ്ഞുകിട്ടിയത്. ഏതാനും സമയത്തിന് ശേഷം ഒരു യാത്രക്കാരൻ എന്തോ തിരയുന്നതായി കണ്ടു. വളരെ ദുഃഖിതനായി കാണപ്പെട്ട യാത്രക്കാരനോട് അശ്റഫ് കാര്യമന്വേഷിച്ചു. അടയാളങ്ങൾ പറഞ്ഞപ്പോൾ ബാഗ് അയാളുടേതാണെന്ന് മനസ്സിലാകുകയും കൈമാറുകയുമായിരുന്നു. ബാഗിൽ 23 ഗ്രാം സ്വ൪ണവും പതിനായിരം ഇന്ത്യൻ രൂപയും നാല് പാസ്പോ൪ട്ടുകളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരൻ പ്രതിഫലമായി പണവും പാരിതോഷികവും നൽകാൻ തയാറായെങ്കിലും അതെല്ലാം അശ്റഫ് നിരസിച്ചു. അശ്റഫിൻെറ പേരും ജോലി വിവരങ്ങളും ശേഖരിച്ച ആ യാത്രക്കാരൻ പിന്നീട് വിമാനത്താവളം അധികൃത൪ക്ക് ഈ സംഭവം വിവരിച്ച് ഇ-മെയിൽ അയച്ചതാണ് അശ്റഫിനെ പുരസ്കാരത്തിന് അ൪ഹനാക്കിയത്.  ദുബൈ ഭരണാധികാരിയിൽ നിന്നടക്കം തനിക്ക് ലഭിച്ച അഭിനന്ദനങ്ങൾക്ക് അശ്റഫ് സ൪വ ശക്തനായ ദൈവത്തിന് സ്തുതി പറയുന്നു.  23ാം വയസ്സിൽ ദുബൈയിലെത്തിയ മുഹമ്മദ് അശ്റഫിന് മുമ്പ് സൈക്കിളിൽ സാധനങ്ങൾ വിൽക്കുകയായിരുന്നു ജോലി. 13 വ൪ഷമായി വിമാനത്താവളത്തിലാണ് ജോലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.