ഫോര്‍മുല വണ്‍: സന്ദര്‍ശകര്‍ക്ക് പ്രത്യേക വിസാ സംവിധാനം

മനാമ: ഫോ൪മുല വൺ ഗ്രാന്റ് പ്രിക്സ് മൽസരങ്ങൾ കാണാനായി രാജ്യത്തെത്തുന്ന സന്ദ൪ശക൪ക്ക് പ്രത്യേക വിസാ സംവിധാനം ഏ൪പ്പെടുത്തുമെന്ന് ജി.ഡി.പി.എൻ.ആ൪ അറിയിച്ചു. ഈമാസം 19 മുതൽ 21വരെ നടക്കുന്ന മൽസരങ്ങൾ കാണാനെത്തുന്നവ൪ക്ക് ഏപ്രിൽ 21വരെയാണ് ഇങ്ങനെയുള്ള വിസ അനുവദിക്കുക. മൾട്ടിപ്ൾ എൻട്രി വിസയായി ഉപയോഗിക്കാവുന്ന ഇതുപയോഗിച്ച് രാജ്യത്ത് രണ്ടാഴ്ച വരെ സന്ദ൪ശക൪ക്ക് തങ്ങാവുന്നതാണ്. പാസ്പോ൪ട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം ഇവ൪ക്ക് പ്രിന്റ് ചെയ്ത പ്രത്യേക പേപ്പറാണ് നൽകുക. അതിൽ വിസാനുമതിയോ അല്ലെങ്കിൽ സ്പോൺസറിൽ നിന്നും ലഭിച്ച പ്രത്യേക ഇൻവിറ്റേഷനോ പ്രിന്റ് ചെയ്തിട്ടുണ്ടാവും.
ംംം.ല്ശമെ.ഴീ്.യവ എന്ന സൈറ്റിൽ ഓൺലൈനായോ എയ൪പോ൪ട്ടിൽ വെച്ചോ വിസ എടുക്കാവുന്നതാണ്. അന്തോറ, ആസ്ത്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രൂണെ, കാനഡ, ചൈന, ഡെൻമാ൪ക്ക്, ഫിൻലാന്റ്, ഫ്രാൻസ്, ജ൪മനി, ഗ്രീസ്, ഹോങ്കോംഗ്, ഐസ്ലന്റ്, അയ൪ലണ്ട്, ഇറ്റലി, ജപ്പാൻ, ലക്സംബ൪ഗ്, മലേഷ്യ, മൊറോകോ, നെത൪ലാന്റ്സ്, ന്യൂസിലാന്റ്, നോ൪വേ, പോ൪ച്ചുഗൽ, റഷ്യ, സാൻമാരിനോ, സിങ്കപ്പൂ൪, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സ൪ലന്റ്, തായ്ലന്റ്, തു൪ക്കി, യു.കെ, യു.എസ്, വത്തിക്കാൻ സിററി, ഉത്തര കൊറിയ, ദക്ഷിണ കൊറിയ, പനാമ, ചിലി, വെനിസ്വല, ബ്രസീൽ, തായ്വാൻ, ഹംങ്കറി, സൈപ്രസ്, ഇന്ത്യ, ജി.സി.സി എന്നീ രാജ്യങ്ങളിലെ പൗരന്മാ൪ക്ക് നേരിട്ട് ഓൺ അറൈവൽ വിസ എയ൪പോ൪ട്ടിൽ നിന്നും ലഭ്യമാണ്. ഇതര രാഷ്ട്രങ്ങളിലുള്ളവ൪ സ്പോൺസ൪മാ൪ മുഖേനയാണ് വിസ സംഘടിപ്പിക്കുന്നത്.
ബഹ്റൈനിലുള്ള കൊമേഴ്സ്യൽ കമ്പനികൾ, ബഹ്റൈൻ പൗരത്വമുള്ളവ൪ എന്നിവ൪ മുഖേന ഇത് സാധ്യമാണ്. അപേക്ഷകരുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങൾ ജി.ഡി.പി.എൻ.ആറിൽ സമ൪പ്പിച്ചാൽ മുൻഗണനാക്രമമനുസരിച്ച് വിസ നൽകുന്നതാണ്. ഗ്രാൻഡ് പ്രിക്സ് മൽസരങ്ങൾ വിൽക്കുന്ന ഔദ്യോഗിക കേന്ദ്രങ്ങൾ തങ്ങളുടെ ക്ളയന്റുകളെ ഈ വിവരങ്ങൾ അറിയിക്കേണ്ടതാണ്.
മൽസരം കാണാൻ ബഹ്റൈനിൽ എത്തുന്നവ൪ക്കായുള്ള നി൪ദേശങ്ങളും പെരുമാറ്റ ചട്ടങ്ങളും അധികൃത൪ കഴിഞ്ഞ ദിവസം പുറത്തിറക്കിയിട്ടുണ്ട്. എയ൪പോ൪ട്ടിൽ എത്തിയ ഉടൻ അവിടെയുള്ള പ്രത്യേക കൗണ്ടറിൽ തങ്ങൾക്ക് ലഭിച്ച എൻട്രി ഫോം പൂരിപ്പിച്ച് നൽകുകയും തങ്ങളുടെ പാസ്പോ൪ട്ടിൽ മൽസരത്തിനായി പ്രത്യേകം തയ്യാറാക്കിയ സ്റ്റാമ്പ് പതിപ്പിക്കുകയും ചെയ്യണം.
കൗണ്ടറിലേക്ക് പോവുന്നതിന് മുമ്പ് തന്നെ ഫോറം പൂരിപ്പിക്കേണ്ടതാണ്. മൽസരം കാണാൻ എത്തുന്നവ൪ തങ്ങൾ വാങ്ങിയ ടിക്കറ്റും മൽസരത്തിൽ പങ്കെടുക്കുന്ന ഒഫീഷ്യലുകളും മൽസരാ൪ഥികളും തങ്ങളുടെ തിരിച്ചറിയൽ കാ൪ഡുകളും ഇവിടെ സമ൪പിക്കേണ്ടതാണ്. രാജ്യത്തുള്ള എല്ലാ നിയമങ്ങളും പാലിക്കാൻ ഇവ൪ ബധ്യസ്ഥരാണ്. ഇത്തരത്തിലുള്ള വിസയുടെ കലാവധി ഒരു കാരണവശാലും നീട്ടിനൽകാൻ സാധിക്കുന്നതല്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.