മനാമ: ഇന്നലെ മുതൽ കുവൈത്തിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് ആൽഖലീഫ ബഹ്റൈൻ സംഘത്തിന് നേതൃത്വം നൽകി. ബഹ്റൈൻ-കുവൈത്ത് ഉന്നത സഹകരണ സമിതിയുടെ ഏഴാമത് സമ്മേളനമാണിത്. ഇരു രാജ്യങ്ങൾക്കിടയിലും വിവിധ മേഖലയിലുള്ള സഹകരണവും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തലുമാണ് യോഗത്തിൻെറ ലക്ഷ്യം. ബഹ്റൈന് കുവൈത്തുമായി ചരിത്രപരമായി വളരെ നല്ല ബന്ധമാണുള്ളതെന്ന് വിദേശകാര്യ മന്ത്രി പ്രസ്താവിച്ചു. ഈ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഹമദ് രാജാവിൻെറയും കുവൈത്ത് അമീ൪ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബി൪ അൽ സബാഹ് എന്നിവരുടെ സംയുക്ത ശ്രമങ്ങൾ ഏറെ ശ്ളാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. നേരത്തെ മന്ത്രിയെ കുവൈത്ത് ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിൻെറ നേതൃത്വത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.