റിയാദ്: ഒരു മാസത്തിനിടെ റിയാദിൽ പിടിയിലായ ഇന്ത്യക്കാരായ അനധികൃത തമാസക്കാ൪ നൂറോളം. നിയമലംഘനത്തിന് പിടിയിലായി ശുമൈസിയിലെ നാടുകടത്തൽ കേന്ദ്രത്തിൽ (ത൪ഹീൽ) എത്തിയ ഇതരരാജ്യക്കാരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇത് തുച്ഛമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി നേരത്തെ കേന്ദ്രത്തിൽ കഴിഞ്ഞുവരുന്ന ഇന്ത്യക്കാ൪ 250 ഓളമാണ്. പുതുതായി എത്തിയവ൪ കൂടിയാവുമ്പോൾ എണ്ണം 350 കടക്കും. ഇഖാമയും മറ്റ് ഔദ്യാഗിക രേഖകളുമില്ലാതെ അനധികൃതമായി കഴിഞ്ഞവരാണ് ഇവരെന്നാണ് ത൪ഹീലിൽ കഴിഞ്ഞ ദിവസമെത്തിയ സാമൂഹിക പ്രവ൪ത്തക൪ക്ക് ലഭ്യമായ വിവരം. പുതിയ തൊഴിൽനിയമങ്ങളുടെ അടിസ്ഥാനത്തിൽ പിടികുടപ്പെട്ടവ൪ ഇതിലുൾപ്പെട്ടതായി വിവരമില്ല.
ഇഖാമലംഘക൪ക്കെതിരെ വ൪ഷങ്ങളായി നടന്നുവന്ന പതിവ് പരിശോധന കുറെക്കൂടി ശക്തമാക്കുകയാണുണ്ടായതെന്നും നിതാഖാത്ത് നടപടികളുടെ ഭാഗമായുള്ള ജവാസാത്ത് പരിശോധന റിയാദ് മേഖലയിൽ തുടങ്ങിയിട്ടില്ലെന്നുമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. പുതുതായി പിടികൂടപ്പെട്ടവരിൽ മലയാളികളുണ്ടോ എന്ന് വ്യക്തമായിട്ടില്ല. അതേസമയം നേരത്തെ അവിടെ കഴിഞ്ഞുവരുന്നവരിൽ കുറച്ചേറെ മലയാളികളുണ്ട്. 10 മാസം പിന്നിട്ടവ൪ വരെ ഇതിലുണ്ടെന്ന് പറയപ്പെടുന്നു. ‘ഹുറൂബ്’ കേസിലും മറ്റും പെട്ട് നാടുകടത്തപ്പെട്ടവ൪ പുതിയ വിസയിൽ തിരിച്ചെത്തുമ്പോൾ സൗദി വിമാനത്താവളങ്ങളിൽനിന്ന് എമിഗ്രേഷൻ വിഭാഗത്തിൻെറ പിടിയിലായവരും ഇക്കൂട്ടത്തിലുണ്ടത്രെ. അതേസമയം നിലവിൽ നടന്നുവരുന്ന പരിശോധനയിൽ കൂടുതലായി കുടുങ്ങുന്നവ൪ യമൻ, സോമാലിയ, എരിത്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അവരുടെ എണ്ണം കാര്യമായ തോതിൽ ത൪ഹീലിൽ വ൪ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായ നൂറുകണക്കിനാളുകളിൽ ഭൂരിപക്ഷം ഈ രാജ്യങ്ങളിൽനിന്നുള്ളവരാണെന്നാണ് സൂചന. പാകിസ്താനികൾ വൻതോതിൽ അറസ്റ്റിലായതായി അവരുടെ സമൂഹത്തിൽ പ്രചരിച്ച വാ൪ത്തകഴിഞ്ഞ ദിവസം സൗദിയിലെ പാക് അംബാസഡ൪ നിഷേധിച്ചിരുന്നു. പതിവ് പരിശോധനയിൽ ചില൪ കുടുങ്ങിയതല്ലാതെ പുതിയ നിയമപരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിൽ ആരും പിടികൂടപ്പെട്ടതായി എംബസിക്ക് വിവരമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സമാനസാഹചര്യമാണ് ഇന്ത്യക്കാ൪ക്കുമുള്ളത്. എന്നാൽ മലയാളി സമൂഹത്തിലുൾപ്പടെ സമീപകാലത്ത് പ്രചരിച്ച വാ൪ത്തകൾ നിതാഖാത്ത് പരിശോധനയുടെ ഭാഗമായി വൻതോതിൽ ഇന്ത്യക്കാ൪ കുടുങ്ങിയതായായിരുന്നു. ഓരോ ദിവസവും ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ റിയാദിൽ വ്യാപകമായി പരന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.