ഊഹക്കമ്പനികളെ കണ്ടെത്തുന്നതിന് പരിശോധന കര്‍ശനമാക്കും -തൊഴില്‍ മന്ത്രി

കുവൈത്ത് സിറ്റി: അനധികൃതമായി തൊഴിലാളികളെ ഇറക്കുമതി ചെയ്ത് പണം സമ്പാദിക്കാൻ മാത്രമായി പ്രവ൪ത്തിക്കുന്ന കടലാസ് കമ്പനികളെയും അതുവഴി കൊണ്ടുവരപ്പെട്ട തൊഴിലാളികളെയും കണ്ടെത്തുന്നതിന് രാജ്യവ്യാപകമായി  വാരാന്ത്യ പരിശോധനകൾ നടത്തുമെന്ന് സാമൂഹിക, തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ മന്ത്രാലയം അണ്ട൪ സെക്രട്ടറി ജമാൽ അൽ ദൂസരിയാണ് ഈ മുന്നറിയിപ്പ് നൽകിയത്.
വിദേശികൾ കൂടുതലായി തൊഴിലെടുക്കുന്ന ജലീബ്, ഫ൪വാനിയ, ബനീദ് അൽ ഗാ൪, ഫഹാഹീൽ, ജഹ്റ എന്നിവിടങ്ങളിൽ നടത്താനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിൻെറ കൂടി സഹകരണത്തോടെ നടത്തുന്ന ഇത്തരം പരിശോധനകൾ രാജ്യത്തെ തൊഴിൽ വിപണി ക്രമീകരിക്കുക, അനധികൃത തൊഴിലാളികളെ കണ്ടെത്തുക, മനുഷ്യക്കടത്ത് പോലുള്ള ആക്ഷേപം രാജ്യത്തിനെതിരെ ഉയ൪ത്താൻ ഇടയാക്കുന്ന മാ൪ഗങ്ങൾ ഇല്ലായ്മ ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽവെച്ചാണ്. പരിശോധനയിൽ പിടികൂടപ്പെടുന്ന അനധികൃത കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഫയലുകൾ മരവിപ്പിക്കുമെന്നും സ്വാധീനം ഉപയോഗപ്പെടുത്തി പിന്നീടവ പ്രവ൪ത്തിക്കുന്ന സാഹചര്യമുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.